Quantcast

എ.ഐ സേർച് എൻജിനുമായി ഗൂഗിൾ

സേർച് ചെയ്യുന്ന വിഷയങ്ങളെപ്പറ്റിയുള്ള സംക്ഷിപ്ത വിവരണം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

MediaOne Logo

Web Desk

  • Updated:

    2023-09-01 12:16:11.0

Published:

1 Sept 2023 5:45 PM IST

എ.ഐ സേർച് എൻജിനുമായി ഗൂഗിൾ
X

സേർച് ചെയ്യുന്ന വിഷയങ്ങളെപ്പറ്റിയുള്ള സംക്ഷിപ്ത വിവരണം ചുരുങ്ങിയ സമയത്തിനുള്ളിൽ ലഭ്യമാക്കുന്ന എസ്.ജി.ഇ (സേർച് ജനറേറ്റീവ് എക്‌സ്പീരിയൻസ്) ഇന്ത്യയിലും അവതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഇതിലൂടെ ഗൂഗിൾ സെർച്ച് സംവിധാനത്തിൽ അടിമുടി മാറ്റം വരും. ഗൂഗിൾ വെബ്‌സൈറ്റിലും ആപ്പിലും എസ്.ജി.ഇ അക്ടിവേറ്റ് ചെയ്യുന്നവർക്ക് ജനറേറ്റീവ് എ.ഐയുടെ പിന്തുണയോടെയുള്ള സേർച് ഫലങ്ങൾ ലഭിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. മൈക്രോസോഫ്റ്റ് ബിങ് ആണ് ചാറ്റ് ജിപിടിയുടെ പിന്തുണയോടെ ആദ്യം എ.ഐ സേർച് എൻജിൻ അവതരിപ്പിച്ചത്.

ആദ്യമായിട്ടാണ് അമേരിക്കക്ക് പുറത്ത് എസ്.ജി.ഇ അവതരിപ്പിക്കുന്നത്. ഇന്ത്യയെ കൂടാതെ ജപ്പാനിലും ഇപ്പോൾ അവതരിപ്പിച്ചിട്ടുണ്ട്. google.com വെബ്‌സൈറ്റിലും ഫോണിലെ ഗൂഗിൾ ആപ്പിലുള്ള സേർച് ലാബ്‌സ് ഐക്കണിൽ ക്ലിക്ക് ചെയത് എസ്.ജി.ഇ അക്ടിവേറ്റ് ചെയ്യാൻ സാധിക്കും.

TAGS :
Next Story