Quantcast

ഗൂഗിളിന് പണികൊടുത്ത് 'ഗൂഗിള്‍ പേ'; കോടതി കയറേണ്ടി വരും

ഉപഭോക്താക്കളുടെ ആധാര്‍, ബാങ്കിംങ് വിവരങ്ങള്‍ എന്നിവ സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ ആര്‍ബിഐയോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു

MediaOne Logo

Web Desk

  • Published:

    18 Sep 2021 3:49 PM GMT

ഗൂഗിളിന് പണികൊടുത്ത് ഗൂഗിള്‍ പേ; കോടതി കയറേണ്ടി വരും
X

ഉപഭോക്താക്കളുടെ ബാങ്കിംങ്, ആധാര്‍ വിവരങ്ങള്‍ അനധികൃതമായി ഗൂഗിള്‍ പേ ശേഖരിക്കുന്നതായി സംശയം. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഗൂഗിള്‍ കോടതി കയറേണ്ടി വരും. ഉപഭോക്താക്കളുടെ ആധാര്‍, ബാങ്കിംങ് വിവരങ്ങള്‍ ഉപയോഗം, സംഭരണം എന്നിവ സംബന്ധിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ പ്രതികരിക്കാന്‍ യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, ആര്‍ബിഐ എന്നിവരോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. സാമ്പത്തിക വിദഗ്ധന്‍ അഭിജിത്ത് മിശ്രയാണ് ഹര്‍ജിക്കാരന്‍.

നവംബര്‍ എട്ടിനകം ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡും കോടതിയില്‍ ഇത് സംബന്ധിച്ച് നിലപാട് അറിയിക്കണം. ഗൂഗിള്‍ പേയുടെ നിബന്ധനകളും വ്യവസ്ഥകളും ബാങ്ക് അക്കൗണ്ടുകളും ആധാര്‍ വിശദാംശങ്ങളും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പേയ്‌മെന്റ് നിര്‍ദേശ വിശദാംശങ്ങള്‍ കമ്പനി സംഭരിക്കുമെന്ന് ഹര്‍ജിക്കാരന്‍ പറഞ്ഞു. അത്തരം കാര്യങ്ങള്‍ നടത്താനുള്ള അനുമതി ബന്ധപ്പെട്ട അധികാരികള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.

ഒരു സ്വകാര്യ കമ്പനി എന്ന നിലയില്‍ പൗരന്മാരുടെ ആധാര്‍, ബാങ്കിംങ് വിവരങ്ങള്‍ ശേഖരിക്കാനും ഉപയോഗിക്കാനും ഗൂഗിള്‍ പേയ്ക്ക് അധികാരമില്ലെന്ന് ഹര്‍ജിക്കാരന്‍ കൂട്ടിച്ചേര്‍ത്തു. ഗൂഗിള്‍ പേ ആര്‍ബിഐയില്‍ നിന്ന് ആവശ്യമായ അനുമതിയില്ലാതെ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്നുവെന്ന് മറ്റൊരു ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ പേയ്‌മെന്റ് സിസ്റ്റം ഓപ്പറേറ്ററല്ല,തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ദാതാവായതിനാല്‍ ഗൂഗിള്‍ പേയ്ക്ക് ആര്‍ബിഐ അംഗീകാരം ആവശ്യമില്ലെന്നും ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ അറിയിച്ചിരുന്നു.

TAGS :
Next Story