Quantcast

വിശ്വസ്ത സേവനത്തിന്റെ ഒമ്പത് വർഷങ്ങൾ; ടെലഗ്രാം പത്താം വർഷത്തിലേക്ക്‌

155 രാജ്യങ്ങളിലായി 500 മില്യണിലധികം സജീവ ഉപയോക്താക്കൾ ഇന്ന് ടെലഗ്രാമിനുണ്ട്.

MediaOne Logo

Web Desk

  • Published:

    14 Aug 2022 2:43 PM GMT

വിശ്വസ്ത സേവനത്തിന്റെ ഒമ്പത് വർഷങ്ങൾ; ടെലഗ്രാം പത്താം വർഷത്തിലേക്ക്‌
X

ലോകത്തെ ഫയൽ കൈമാറ്റ രീതി തന്നെ മാറ്റിമറിച്ച ഒരു ആപ്ലിക്കേഷന് ഇന്ന് പിറന്നാളാണ്. ഇപ്പോൾ ഈ വാർത്ത വായിക്കുമ്പോഴും നമ്മളിൽ ചിലർക്കെങ്കിലും ഈ ആപ്പിൽ നിന്ന് ഒരു നോട്ടിഫിക്കേഷൻ വന്നു കാണും. അത്രയും ജനകീയമായ മാറിയ ആപ്പാണ് ഇത്.

ഫയലുകളെ വലിപ്പച്ചെറുപ്പമില്ലാതെ അയക്കാൻ സാധിക്കുന്ന ' സൂപ്പർ ഹീറോ ' ആപ്പായ ടെലഗ്രാം നിലവിൽ വന്നിട്ട് ഇന്ന് പത്താം വർഷത്തിലേക്ക് കടക്കുകയാണ്. 2013 ആഗസ്റ്റ് 14 നാണ് റഷ്യക്കാരായ പവേൽ ഡുറോവും, നികോലായ് ഡുറോവും ചേർന്ന് ടെലഗ്രാം എന്ന മെസഞ്ചർ ആപ്പ് അവതരിപ്പിച്ചത്. ആദ്യമായി ഐഒസിലാണ് ആപ്പ് നിലവിൽ വന്നത്. 2013 ഒക്ടോബർ 20 ന് ആൻഡ്രോയിഡിലേക്കും ടെലഗ്രാം വന്നു. ഒരു ക്ലൗഡ് ബേസ്ഡ് ഇൻസ്റ്ററ്റ് മെസേജിങ് സർവീസായ ആരംഭിച്ച ടെലഗ്രാം ഇന്ന് വീഡിയോ കോളിങ്, ഫയൽ ഷെയറിങ്, പിന്നെ ബോട്ടുകൾ ഉപയോഗിച്ചുള്ള മറ്റു ഉപയോഗങ്ങൾ അങ്ങനെ നിരവധി രീതിയിൽ നമ്മുടെ ജീവിതത്തോട് ചേർന്ന് നിൽക്കുകയാണ്.

155 രാജ്യങ്ങളിലായി 500 മില്യണിലധികം സജീവ ഉപയോക്താക്കൾ ഇന്ന് ടെലഗ്രാമിനുണ്ട്. റഷ്യക്കാരാണ് ആരംഭിച്ചതെങ്കിലും യുഎഇയിലാണ് ടെലഗ്രാമിന്റെ നിലവിലെ ആസ്ഥാനം. ആപ്പിന്റെ സൃഷ്ടാക്കരിൽ ഒരാളായ പവേൽ ഡുറോവ് തന്നെയാണ് ആപ്പിന്റെ നിലവിലെ സിഇഒ.

അതേസമയം ചൈന, ക്യൂബ, ഹോങ്‌കോംഗ തുടങ്ങി രാജ്യങ്ങളിൽ സ്വകാര്യത, പൈറസി തുടങ്ങിയ കാരണങ്ങളെ തുടർന്ന് ടെലഗ്രാമിന് നിരോധനമുണ്ട്.

ജനപ്രിയ ഫീച്ചറുകൾ നൽകുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന ടെലഗ്രാം ഒരു ബില്യണലധികം പേർ പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. പൂർണമായും സൗജന്യമായ ടെലഗ്രാം അടുത്തിടെ പ്രീമിയം വേർഷനും അവതരിപ്പിച്ചിരുന്നു.

TAGS :
Next Story