Quantcast

ഇനി എച്ച് ആർ ജോലികൾ എഐ ചെയ്യും; ഐബിഎമ്മില്‍ ഇല്ലാതാവുന്നത് 7800 ജോലികള്‍

ജീവനക്കാരുടെ രേഖകൾ തയ്യാറാക്കുക, തൊഴിൽ സ്ഥിരീകരണ കത്തുകൾ തയ്യാറാക്കുക തുടങ്ങിയവ നിർമിത ബുദ്ധിക്ക് കൈകാര്യം ചെയ്യാൻ കഴിയും

MediaOne Logo

Web Desk

  • Updated:

    2023-05-02 13:07:06.0

Published:

2 May 2023 1:03 PM GMT

IBM to freeze hiring and replace 7,800 jobs with AI: CEO Arvind Krishna
X

അമേരിക്കൻ ടെക് കമ്പനിയായ ഐബിഎം വരുന്ന അഞ്ച് വർഷത്തിനുള്ളിൽ 7800 തസ്തികകൾ ഇല്ലാതാവും. പകരം ഈ ജോലികളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ ഉപയോഗപ്പെടുത്തും. ഐബിഎം സിഇഒ അരവിന്ദ് കൃഷ്ണ തന്നെയാണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്. ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ഭാവിയിൽ നിർമിത ബുദ്ധിക്ക് കൈകാര്യം ചെയ്യാവുന്ന ജോലികളിൽ ജീവനക്കാരെ നിയമിക്കില്ലന്ന് അരവിന്ദ് കൃഷ്ണ വ്യക്തമാക്കിയത്.

ആമസോൺ ഉൾപ്പെടെയുള്ള നിരവധി കമ്പനികൾ എച്ച്ആർ ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള ജീവനക്കാരെ പിരിച്ചുവിട്ട് പകരം എഐ ഉപയോഗിക്കാൻ പദ്ധതിയിടുന്നതായും വാർത്തകൾ വന്നതിന് പിന്നാലെയാണ് ഐബിഎമ്മിന്റെയും നീക്കം. അതേസമയം ചെലവുകൾ പരിമിതപ്പെടുത്താൻ ഐബിഎം ഈ വർഷം ആദ്യം കടുത്ത നടപടികളും പ്രഖ്യാപിച്ചിരുന്നു. ജനുവരിയിൽ കമ്പനി ഏകദേശം 4,000 തൊഴിലാളികളെ പിരിച്ചുവിടുന്നുവെന്ന് പ്രഖ്യാപിച്ചിരുന്നു.

അഞ്ച് വർഷത്തിനുള്ളിൽ കമ്പനിയുടെ എച്ച് ആർ ജോലികളിൽ 30 ശതമാനം മാനവ വിഭവ ശേഷി എഐ-യും ഓട്ടോമേഷനും ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കമ്പനിക്ക് ഈ മേഖലയിൽ ഏദേശം 26,000 തൊഴിലാളികളുണ്ട്, അതിനാൽ, വരും വർഷങ്ങളിൽ ഏകദേശം 7,800 ജോലികൾ എഐയെ ഉപയോഗിച്ച് നടത്താനാവുമെന്നും കമ്പനി കരുതുന്നു.

രണ്ട് ബിസിനസ് യൂണിറ്റുകൾ വിറ്റഴിക്കാനും വിൽക്കാനുമുള്ള പദ്ധതി പ്രഖ്യാപിച്ചതിന് പിന്നാലെ ഐബിഎം ഈ വർഷം ആദ്യം പിരിച്ചുവിടൽ പ്രഖ്യാപിച്ചത്. വർഷങ്ങളുടെ പാരമ്പര്യമുള്ള ഐബിഎമ്മിൽ 2020ലാണ് സിആഒ ആയി കൃഷ്ണ എത്തുന്നത്. 2024 അവസാനത്തോടെ പ്രതിവർഷം 2 ബില്യൺ ഡോളർ ലാഭത്തിലേക്ക് കമ്പനിയെ എത്തിക്കാനാണ് പുതിയ നീക്കങ്ങൾ. നിലവിൽ 2,60,000 ജീവനക്കാരാണ് ഐ.ബി.എമ്മിലുള്ളത്.

ലോകത്താകമാനം പല ഐടി കമ്പനികളും എച്ച്ആർ ജോലികൾ പലതും എഐക്കാണ് നൽകാൻ പദ്ധതിയിടുന്നുണ്ട്. ജീവനക്കാരുടെ രേഖകൾ തയ്യാറാക്കുക, തൊഴിൽ സ്ഥിരീകരണ കത്തുകൾ തയ്യാറാക്കുക എല്ലാം നിർമിത ബുദ്ധിക്ക് കൈകാര്യം ചെയ്യാൻ സാധിക്കും. എന്നാൽ എലോൺ മസ്‌ക് അടക്കമുളളവർ പുതിയ എഐ സാങ്കേതിക വിദ്യയെ അങ്ങനെ ഏറ്റെടുക്കാനും തയ്യാറല്ല. യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ വരും വർഷങ്ങളിൽ നിർമിത ബുദ്ധി മൂലം 30 കോടി തൊഴിലുകൾ കുറയുമെന്ന് കരുതപ്പെടുന്നു.

TAGS :
Next Story