'ഐഫോൺ 12വരെ 17 ആക്കുന്നു': ഞെട്ടി ആപ്പിൾ ആരാധകർ, വ്യാജന്മാരിൽ വീഴല്ലെ എന്ന് സോഷ്യല്‍ മീഡിയ
ഐഫോൺ 11 മുതലുള്ള മോഡലുകളിൽ ചെറിയൊരു മാറ്റം വരുത്തിയാണ് ഐഫോൺ 17നെ വിപണിയിലെത്തിച്ചത്.

ന്യൂഡൽഹി: ഐഫോൺ 17ന്റെ ചർച്ചകളിലാണിപ്പോൾ ടെക് ലോകം. കഴിഞ്ഞയാഴ്ച അവതരിപ്പിച്ച മോഡലിലെ ഫീച്ചറുകളും മറ്റും ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ നിറയുന്നുണ്ട്. എങ്ങനെയെങ്കിലും 17നെ സ്വന്തമാക്കാനാഗ്രഹിക്കുന്നവരാണ് പലരും.
ഐഫോൺ 11 മുതലുള്ള മോഡലുകളിൽ ചെറിയൊരു മാറ്റം വരുത്തിയാണ് ഐഫോൺ 17നെ വിപണിയിലെത്തിച്ചത്. സ്‌ക്വയർ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ മാറ്റി വെർട്ടിക്കിളായിട്ടുള്ള പ്ലേസ്‌മെന്റാണ് 17 പ്രോ, പ്രോ മാക്‌സ് മോഡലുകളിൽ നൽകിയിരിക്കുന്നത്. അതിനാൽ തന്നെ 17, പ്രോയെയും പ്രോ മാക്‌സിനെയും വേഗത്തിൽ തിരിച്ചറിയാൻ പറ്റും.
ഇപ്പോഴിതാ ഒർജിനലിനെ വെല്ലുന്ന വിരുതന്മാർ 'പണി' തുടങ്ങിയിരിക്കുന്നു. ഇതുസംബന്ധിച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കറങ്ങുന്നത്. ആപ്പിള്‍ ആരാധകരെ ഞെട്ടിച്ച വീഡിയോയില്‍, ഐഫോൺ 12നെയാണ് 17നാക്കി മാറ്റുന്നത്. സംഭവം ഗമയ്ക്ക് വേണ്ടിയാണെങ്കിലും ചില വിരുതന്മാർ മോഡലിനെ വിപണിയിലേക്കിറക്കാനും സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കണമെന്ന നിർദേശമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്.
ടെക് ലോകം ആകാംക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 17 കഴിഞ്ഞയാഴ്ചയാണ് ആപ്പിള്‍ അവതരിപ്പിച്ചത്. പുത്തന്‍ രൂപകല്‍പനയിലെത്തുന്ന ഐഫോണ്‍ 17 പ്രോ, 17 പ്രോ മാക്‌സ് സ്മാര്‍ട്‌ഫോണുകളില്‍ ആകര്‍ഷകമായ ഒട്ടേറെ ഫീച്ചറുകളാണ് അടങ്ങിയിരിക്കുന്നത്.
Adjust Story Font
16

