Quantcast

ഐഫോൺ 18 പ്രോ ഡിസ്‌പ്ലേകളിൽ പിങ്ക്, പച്ച വരകൾ? പരാതിയുമായി ഉപയോക്താക്കൾ

പരാതികളിൽ ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല

MediaOne Logo

അഭിരാമി ഒതയോത്ത്

  • Updated:

    2026-09-26 09:32:25

Published:

26 Sept 2026 2:57 PM IST

ഐഫോൺ 18 പ്രോ ഡിസ്‌പ്ലേകളിൽ പിങ്ക്, പച്ച വരകൾ? പരാതിയുമായി ഉപയോക്താക്കൾ
X

ആപ്പിളിന്റെ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കൈ പൊള്ളും വില കൊടുത്ത് വാങ്ങിയ ഐഫോൺ 18 പ്രോ വിൽപ്പനയ്ക്കെത്തിയിട്ട് കുറച്ചു നാളുകൾ മാത്രമേ ആയിട്ടുള്ളൂ. എന്നാൽ ഡിസ്‌പ്ലേയെക്കുറിച്ച് നിരവധി പരാതികളാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. സ്ക്രീനിൽ പച്ച, പിങ്ക് നിറത്തിലുള്ള നീളത്തിലുള്ള വരകൾ വരുന്നെന്നാണ് ഉപയോക്താക്കളുടെ പരാതി. ഇത്തരത്തിൽ പ്രശ്നങ്ങൾ വന്ന ഫോണിന്റെ ദൃശ്യങ്ങൾ വീ‍ഡിയോ സഹിതം ഉപയോക്താക്കൾ സമൂ​ഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ പ്രചരിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.

സെപ്റ്റംബർ 18നാണ് ആപ്പിൾ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് ഫോണുകളുടെ വിൽപ്പന ആരംഭിച്ചത്. ലോഞ്ച് ചെയ്ത് ദിവസങ്ങൾക്കകമാണ് ഈ പരാതികൾ ഉയർന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. പങ്കുവെച്ചിരിക്കുന്ന പല വീഡിയോകളിലും സ്‌ക്രീനിന്റെ മുകൾ ഭാഗം മുതൽ താഴെ വരെ പിങ്ക് നിറത്തിലുള്ള വര കാണാം. മറ്റു ചില വീഡിയോകളിലാവട്ടെ സൈഡിൽ പച്ച വരയും കാണാം. പങ്കുവെച്ചിരിക്കുന്ന വീഡിയോകളും പരാതികളും യഥാർഥമാണോയെന്ന കാര്യത്തിലും അന്വേഷണങ്ങൾ നടക്കുന്നതേയുള്ളൂ. എവിടെയാണ് പ്രശ്നം പറ്റിയതെന്ന് അറിയാൻ സമയമെടുക്കുമെന്നാണ് നിലവിലെ വിവരം.

അതേസമയം, തകരാറുകളുള്ള ഫോണുകൾ ഐഫോൺ സപ്പോർട്ട് ടീമുമായി ബന്ധപ്പെട്ടതിനെ തുടർന്ന് മാറ്റി നൽകിയതായി ചില ഉപയോക്താക്കളും വെളിപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും പ്രചരിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല. റിപ്പോർട്ട് ചെയ്യപ്പെട്ട പച്ച, പിങ്ക്, ചുവപ്പ് വരകളെക്കുറിച്ച് ആപ്പിൾ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

TAGS :
Next Story