Quantcast

ജിയോക്ക് ജുലൈയിൽ 3.9 ദശലക്ഷം പുതിയ ഉപയോക്താക്കൾ; കണക്കുകൾ പുറത്തു വിട്ട് ട്രായ്

ഇന്ത്യയിലെ 30.6 ദശലക്ഷം ലാൻഡ്‌ലൈൻ കണക്ഷനുകളിൽ മൂന്നിലൊന്ന് ജിയോയുടെതാണ്

MediaOne Logo

Web Desk

  • Updated:

    2023-09-28 13:53:23.0

Published:

28 Sep 2023 1:45 PM GMT

ജിയോക്ക് ജുലൈയിൽ 3.9 ദശലക്ഷം പുതിയ ഉപയോക്താക്കൾ; കണക്കുകൾ പുറത്തു വിട്ട് ട്രായ്
X

കഴിഞ്ഞ ജുലൈയിൽ ഇന്ത്യൻ ടെലികോം വിപണിയിൽ 3.9 ദശലക്ഷം പുതിയ ഉപയോക്താക്കളെ നേടി റിലയൻസ് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയാണ് ഈ കണക്കുകൾ പുറത്തു വിട്ടിരിക്കുന്നത്.മുൻ മാസത്തിൽ 9.95 ദശലക്ഷമുണ്ടായിരുന്ന ലാൻഡ് ലൈൻ കണക്ഷൻ ജുലൈയിൽ 10 ദശലക്ഷമായിട്ടുണ്ട്.

ഇപ്പോൾ ഇന്ത്യയിലെ 30.6 ദശലക്ഷം ലാൻഡ്‌ലൈൻ കണക്ഷനുകളിൽ മൂന്നിലൊന്ന് ജിയോയുടെതാണ്. ജുലൈയിൽ ജിയോ വരിക്കാരുടെ വിപണി വിഹിതം 38.6 ശതമാനവും എയർടെല്ലിന് 32.7 ശതമാനവുമാണ്. അതേസമയം വി.ഐയുടെ വിപണി വിഹിതം 20 ശതമാനത്തിൽ കുറഞ്ഞു. ജുലൈയിൽ 19.9 ശതമാനമാണ് വി.ഐയുടെ വിഹിതം.

സർക്കാർ ഉടമസ്ഥതയിലുള്ള ബി.എസ്.എൻ.എല്ലിന് 1.4 ദശലക്ഷവും എം.ടി. എൻ.എല്ലിന് 33,623 ന്നും വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടു. ജുലൈയിൽ ഇന്ത്യയിൽ ആകെ മൊബൈൽ ഫോൺ കണക്ഷനുകളുടെ എണ്ണത്തിൽ 2.67 ദശലക്ഷത്തിന്റെ വർധനവുണ്ടായി. ജൂണിലെ ഉപയോക്താക്കളുമായി താരതമ്യം ചെയ്യുമ്പോൾ ഗണ്യമായ വർധനവാണുണ്ടായത്.

TAGS :
Next Story