Quantcast

എം.എം വേവ് സാങ്കേതിക വിദ്യയിലൂടെ അതിവേഗ കണക്റ്റിവിറ്റിയുമായി ജിയോ

സംരഭങ്ങൾക്ക് അനുയോജ്യമായ 26 ജിഗാഹെട്‌സ് ഫ്രീക്വൻസി എം.എം വേവ് സേവനം ആരംഭിക്കുന്നതോടെ തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി ലഭ്യമാകും

MediaOne Logo

Web Desk

  • Updated:

    2023-08-15 13:40:35.0

Published:

15 Aug 2023 1:45 PM GMT

എം.എം വേവ് സാങ്കേതിക വിദ്യയിലൂടെ അതിവേഗ കണക്റ്റിവിറ്റിയുമായി ജിയോ
X

അത്യാധുനിക എം.എം വേവ് സാങ്കേതിക വിദ്യയിലൂടെ 5ജി ഇന്റർനെറ്റ് കണക്റ്റിവിറ്റി കേരളത്തിലെത്തിച്ച് റിലയൻസ് ജിയോ. സംരഭങ്ങൾക്ക് അനുയോജ്യമായ 26 ജിഗാഹെട്‌സ് ഫ്രീക്വൻസി എം.എം വേവ് സേവനം ആരംഭിക്കുന്നതോടെ തടസ്സമില്ലാത്ത അതിവേഗ കണക്റ്റിവിറ്റി കേരളത്തിൽ ലഭ്യമാകും.

പരമ്പരാഗതമായ ഫിക്‌സഡ് വയേർഡ് രീതികളായ കേബിൾ, ഫൈബർ കണക്ഷൻ തുടങ്ങിയവക്ക് ബദലായിട്ടാണ് ചെലവ് കുറഞ്ഞ ഫിക്‌സഡ് വയർലെസ് ആക്‌സസ് (എഫ്.ഡബ്‌ള്യു.എ) അവതരിപ്പിച്ചത്. ഇപ്പോഴിതാ ജിയോയുടെ 4ജി, 5ജി നെറ്റവർക്കുകളുടെ മികവ് പ്രയോജനപ്പെടുത്തി കണക്ടിവിറ്റി മാനദണ്ഡങ്ങൾക്ക് മുമ്പ് സങ്കൽപ്പിക്കാനാവാത്ത കാര്യക്ഷമതയും പ്രായോഗികതയും ഉറപ്പാക്കാൻ എഫ്.ഡബ്‌ള്യു.എ നവീകരിച്ചിരിക്കുകയാണ്.

എഫ്.ഡബ്‌ള്യു.എയിലെ 5ജി എം.എം വേവ് ജിഗാബൈറ്റ് വേഗത വയർലസായി നൽകും. ഇത് ഫൈബർ കണക്ഷനുകളെ ആവശ്യകതയെ ഫലപ്രദമായി ഇല്ലാതാക്കും. എം.എം വേവ് സാങ്കേതിക വിദ്യയുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ ഫിക്‌സഡ് വയർലെസ് ആക്‌സസ് മികച്ച പ്രകടനം കാഴ്ച്ചവെക്കും. അതുകൊണ്ട് തന്നെ ഫൈബർ ടു ഹോംന് പകരമായി ഉപയോഗിക്കാനാകും.

ഫൈബർ കണക്ഷൻ ബുദ്ധിമുട്ടായ തിരക്കേറിയ പ്രദേശങ്ങളിലും കൂടുതൽ ഡാറ്റ ആവശ്യങ്ങളും പരിമിതമായ ഫൈബർ കണക്റ്റിവിറ്റി ഉള്ള ഉയർന്ന കെട്ടിടങ്ങളിലും പുതിയ സാങ്കേതിക വിദ്യ സഹായകരമാകും. എയർപോർട്ടുകൾ, ഷോപ്പിംഗ് സ്ട്രീറ്റുകൾ, സ്റ്റേഡിയങ്ങൾ തുടങ്ങിയ ജനങ്ങൾ കൂട്ടം കൂടുന്ന തിരക്കുള്ള സ്ഥലങ്ങളിലും ഇത് പ്രയോജനകരമാകും.

26 ജിഗാ ഹെട്‌സിൽ പ്രവർത്തിക്കുന്ന 5ജി നെറ്റ്‌വർക്കായതിനാൽ അതിവേഗ ഡാറ്റയും കുറഞ്ഞ ലേറ്റൻസിയും ലഭ്യമാകും. എം.എം വേവ് ബാൻഡുകൾ 6 ഹെട്‌സ് 5ജിയേക്കാൾ പത്തിരിരട്ടി ബാൻഡ് വിഡ്ത്ത് നൽകുന്നുണ്ട്. ഇത് കൂടുതൽ കണക്ഷനുകൾക്കും ഡിവൈസുകൾക്ക് കൂടുതൽ ഡാറ്റ നിരക്ക് ലഭിക്കുന്നതിനും സഹായകരമാകും.

TAGS :
Next Story