കണ്ട റീല്‍സുകള്‍ തന്നെ കണ്ട് മടുത്തോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പരിഹാരമുണ്ട്
കണ്ടുകഴിഞ്ഞതും കാണാന്‍ താല്‍പര്യമില്ലാത്തതുമായ റീലുകളെ കണ്‍മുന്നിലേക്ക് ഇട്ടുതരുന്ന ഇന്‍സ്റ്റഗ്രാം അല്‍ഗോരിതത്തെ നിയന്ത്രിക്കാന്‍ ചില കുറുക്കുവഴികളുണ്ടെന്ന് പറയുകയാണ് ടെക് വിദഗ്ധര്‍

ജോലിക്കിടയിലും ജീവിതത്തിലെ മറ്റ് പല തിരക്കുകള്‍ക്കിടയിലും ഒരല്‍പം ആസ്വാദനത്തിനായോ വിവരശേഖരത്തിനായോ ഇന്‍സ്റ്റഗ്രാം തുറക്കുമ്പോള്‍ മുന്‍പ് കണ്ട റീലുകള്‍ തന്നെ വീണ്ടും മുന്നിലേക്ക് വരാറുണ്ടോ? തെരഞ്ഞെടുപ്പ് ചൂടില്‍ പണ്ടുകാലങ്ങളില്‍ പറഞ്ഞ് വെട്ടിലായ പ്രസ്താവനകള്‍, മാറ്റിപ്പറഞ്ഞ നിലപാടുകള്‍, വീണ്ടും കാണാന്‍ ത്രാണിയില്ലാത്ത വീഡിയോകള്‍ എന്നിങ്ങനെ ഇനിയൊരിക്കലും കാണണമെന്ന് ആഗ്രഹമില്ലാത്ത റീല്‍സുകള്‍ വീണ്ടും ഫീഡില്‍ വന്ന് നിറഞ്ഞതുകാരണം അസ്വസ്ഥതയുണ്ടാവാറുണ്ടോ?
ഇത്തരത്തില്‍ കണ്ടുകഴിഞ്ഞതും കാണാന്‍ താല്‍പര്യമില്ലാത്തതുമായ റീലുകളെ കണ്‍മുന്നിലേക്ക് ഇട്ടുതരുന്ന ഇന്‍സ്റ്റഗ്രാം അല്‍ഗോരിതത്തെ നിയന്ത്രിക്കാന്‍ ചില കുറുക്കുവഴികളുണ്ടെന്ന് പറയുകയാണ് ടെക് വിദഗ്ധര്‍.
പുതുതായി കൊണ്ടുവന്ന ഫീച്ചര്‍ പ്രകാരം, നിങ്ങളുടെ ഫീഡില്‍ വന്നിരിക്കേണ്ടതും വരാന്‍ പാടില്ലാത്തതുമായ റീലുകളെ ഇനി നിയന്ത്രിക്കാനാകും. നിങ്ങളുടെ താല്‍പര്യങ്ങള്‍ ഏത് തരത്തിലാണെന്ന് ആദ്യം കൃത്യമായി അറിയിക്കണം. അങ്ങനെയെങ്കില്‍ പുതിയ എഐ അല്‍ഗോരിതം പ്രകാരം നിങ്ങളുടെ ഫീഡിനെ നിങ്ങള്‍ക്ക് നിയന്ത്രിക്കാം. ഇതിനോടകം യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ ഇത് പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. വൈകാതെ ഇത് ആഗോളതലത്തിലും പ്രായോഗികതലത്തില്‍ പ്രാബല്യത്തില്‍ വരും.
അല്‍ഗോരിതം എങ്ങനെ പ്രവര്‍ത്തിക്കുന്നു?
ഈ നിമിഷം നിങ്ങളെന്ത് ചിന്തിച്ചുകൊണ്ടിരിക്കുന്നുവെന്നതിനെ പ്രതിഫലിപ്പിക്കുകയെന്നതാണ് ഇന്‍സ്റ്റഗ്രാമിന്റെ താല്‍പ്പര്യം. നിങ്ങളുടെ ഇഷ്ടവും താല്‍പ്പര്യവും അനുസരിച്ച് കൂടുതല്‍ സമയം ഇന്‍സ്റ്റഗ്രാമില്‍ തുടരുന്നതിനായി അവര്‍ പല വിഷയങ്ങളും മുന്നിലേക്ക് നീക്കിവെക്കും.
റീല്‍M അല്‍ഗോരിതം എങ്ങനെ നിയന്ത്രിക്കാനാകും?
1. നിങ്ങളുടെ താല്‍പര്യങ്ങള്‍ അറിയാം
സ്‌ക്രീനിന്റെ ഏറ്റവും മുകളിലായി നിങ്ങളുടെ തല്‍പ്പരവിഷയങ്ങളെന്ന് ഇന്‍സ്റ്റഗ്രാം കരുതുന്ന കുറച്ച് ലിസ്റ്റുകള്‍ കാണാനാകും. നിങ്ങള്‍ക്ക് വരുന്ന റീല്‍സ് ഏതുവിധമുള്ളതാണെന്ന് ഇവിടെ നോക്കിയാല്‍ അറിയാം.
2. മുന്‍ഗണനാ പട്ടിക തയ്യാറാക്കാം
നിങ്ങള്‍ക്ക് കൂടുതലായി കാണേണ്ടതും കാണേണ്ടതില്ലാത്തതുമായ വിഷയങ്ങള്‍ ടൈപ് ചെയ്യാനുള്ള സംവിധാനം ഇവിടെയുണ്ട്. നിങ്ങളുടെ തിരുത്തലുകള്‍ അനുസരിച്ചായിരിക്കും സ്‌ക്രീനില്‍ തെളിയുന്ന റീല്‍സുകള്‍.
3. അല്‍ഗോരിതം പങ്കുവെക്കാനാകും
നിങ്ങളുടെ ഫീഡില്‍ പതിവായി വന്നുനിറയാറുള്ള വിഷയങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാനാകും.
കണ്ട റീലുകള്‍ വീണ്ടും കാണാതിരിക്കാന്‍ എന്തുചെയ്യാം?
- ഒന്നാമതായി, നിങ്ങള്‍ക്കിഷ്ടമല്ലാത്ത റീല്‍സുകള്‍ ഫീഡിലേക്ക് വരുന്ന സമയം പോസ്റ്റില്‍ നോട്ട് ഇന്‍ട്രസ്റ്റഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുകയാണെങ്കില്‍ സമാനസ്വഭാവത്തിലുള്ള റീലുകള്‍ ഒഴിവാക്കാന്‍ ഒരു പരിധിവരെ സാധിക്കും.
- നിങ്ങള്‍ക്കിഷ്ടമല്ലാത്ത വാക്കുകള്‍, ഉള്ളടക്കങ്ങള്‍ അടങ്ങിയിട്ടുള്ള റീലുകളെ ഫീഡില്‍ നിന്ന് അകറ്റിനിര്‍ത്താനുള്ള സംവിധാനം സെറ്റിങ്‌സില്‍ കാണാനാകും.
- സെന്‍സിറ്റീവ് കണ്ടന്റുകളെ നിങ്ങളുടെ ഫീഡില്‍ നിന്ന് സുരക്ഷിതമായി അകറ്റാനുള്ള സംവിധാനങ്ങളുമുണ്ട്.
ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ ഒരിക്കല്‍ കണ്ടതോ നിങ്ങള്‍ക്ക് താല്‍പ്പര്യമില്ലാത്തതോ ആയ റീലുകളെ നിങ്ങളുടെ ഫീഡില്‍ വീണ്ടുമൊരിക്കല്‍ കൂടി കാണാതിരിക്കാന്‍ സഹായകമാകും.
Adjust Story Font
16

