Quantcast

പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസിൽ വനിതാജീവനക്കാരുടെ കൂട്ടരാജി

വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിൽ പ്രശസ്തമായ കമ്പനിയാണ് ടി.സി.എസ്

MediaOne Logo

Web Desk

  • Updated:

    2023-06-13 13:21:54.0

Published:

13 Jun 2023 1:00 PM GMT

mass resignation of female employees at TCS
X

ന്യൂഡൽഹി: ഇന്ത്യയിലെ പ്രമുഖ ഐ.ടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസിൽ നിന്ന് വനിതാജീവനക്കാർ കൂട്ടമായി പിരിഞ്ഞു പോകുന്നു. കോവിഡ് കാലത്ത് അനുവദിച്ചിരുന്ന വർക്ക് ഫ്രം ഹോം രീതി കമ്പനി അവസാനിപ്പിച്ചതിന് പിന്നാലെയാണ് കൂട്ടരാജി. വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിൽ പ്രശസ്തമായ കമ്പനിയാണ് ടി.സി.എസ്. പുതിയ തീരുമാനം കമ്പനിയെ പ്രതിസന്ധിയിലാക്കുമെന്നാണ് കണക്കുകൂട്ടൽ.

വർക്ക് ഫ്രം ഹോം രീതി അവസാനിപ്പിച്ചതാണ് കൂട്ടരാജിക്ക് കാരണമെന്നും എന്തെങ്കിലും തരത്തിലുള്ള വിവേചനങ്ങളോ മറ്റോ ഇതിന് പിന്നിലില്ലെന്നും ടി.സി,എസ് ഹ്യൂമൻ റിസോഴ്‌സ് മേധാവി മിലിന്ദ് ലക്കാട് പറഞ്ഞു. ഇവിടെ രാജി വെച്ചിരുന്നവരിൽ വനിതകളെക്കാൾ കൂടുതൽ പുരുഷന്മായിരുന്നു. പുതിയ സാഹചര്യത്തിൽ അതിന് മാറ്റമുണ്ടായി എന്നതിൽ കവിഞ്ഞ് മറ്റു പ്രശ്‌നങ്ങളില്ലെന്നും ലക്കാട് കൂട്ടിച്ചേർത്തു.

2023 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച് ടി.സി.എസിലെ ആറ് ലക്ഷം ജീവനക്കാരിൽ 38.1 ശതമാനം ജീവനക്കാരും വനികളാണ്. മാത്രമല്ല ഉന്നത സ്ഥാനങ്ങളിൽ നാലിൽ മൂന്ന് ഭാഗവും വനിതകളാണ്. 2023 സാമ്പത്തിക വർഷത്തിൽ മാത്രം 20 ശതമാനം ജീവനക്കാരാണ് പിരിഞ്ഞുപോയത്. കോവിഡ് കാലത്തിന് ശേഷവും വർക്ക് ഫ്രം ഹോം സൗകര്യം ജീവനക്കാർ ആഗ്രഹിക്കുന്നുവെന്നതിന് തെളിവാണ് കൂട്ടരാജി.

TAGS :
Next Story