Quantcast

വനികൾക്കിതാ സുവർണാവസരം ; വമ്പൻ റിക്രൂട്ട്മെൻ്റുമായി ടിസിഎസ്

ബംഗ്ലൂരു ആസ്ഥാനമായ ഒല കമ്പനി തമിഴ്നാട്ടിലെ ഇലക്ട്രിക് സ്കൂട്ടർ പ്ലാൻ്റിൽ 10000 വനിതകളെ നിയമിക്കുമെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ടിസിഎസിൻ്റെ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    15 Sept 2021 8:36 PM IST

വനികൾക്കിതാ സുവർണാവസരം ; വമ്പൻ റിക്രൂട്ട്മെൻ്റുമായി ടിസിഎസ്
X

രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) വനിതകൾക്കായി മാത്രം മെഗാ റിക്രൂട്ട്മെൻ്റിന് ഒരുക്കുന്നത്. വനിതകൾക്കായി രാജ്യത്തെ ഐടി മേഖലയിൽ നടക്കാനൊരുങ്ങുന്ന ഏറ്റവും വലിയ റിക്രൂട്ട്മെൻ്റ് ഡ്രൈവാണ് ടിസിഎസ് പ്രഖ്യാപിച്ചത്. കോവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ട വനിതകൾക്ക് റീ ബിഗിൻ എന്ന് പേരിട്ട ഈ പദ്ധതിയിലൂടെ തൊഴിൽ നേടാനുള്ള സുവർണാവസരമാണ് കമ്പനി ഒരുക്കുന്നത്.

ബംഗ്ലൂരു ആസ്ഥാനമായ ഒല കമ്പനി തമിഴ്നാട്ടിലെ ഇലക്ട്രിക് സ്കൂട്ടർ പ്ലാൻ്റിൽ 10000 വനിതകളെ നിയമിക്കുമെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ടിസിഎസിൻ്റെ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.എന്നാൽ എത്ര വനിതകളെ നിയമിക്കുമെന്നത് കമ്പനി വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ടിസിഎസിൽ ആകെ ജീവനക്കാരുടെ 36.5 ശതമാനവും വനിതകളാണ്.

അടുത്ത വർഷം 40000 ൽ അധികം ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ നൽകുമെന്ന് കമ്പനി നേരത്തേ വ്യക്തമാക്കിയിരുന്നു. ഇതിൽ 50 ശതമാനവും വനിതകളെ നിയമിക്കുമെന്നാണ് റിപ്പോർട്ടുകൾ

TAGS :
Next Story