Quantcast

വെറും ഒരു രൂപക്ക് ബിഎസ്‍എൻഎൽ സിം, ഒപ്പം ആകർഷകമായ ആനുകൂല്യങ്ങളും; 'ഫ്രീഡം 2.0' ഓഫറിന്റെ കാലാവധി നവംബർ 9 വരെ നീട്ടി

പുതിയതായി ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ബാധകം

MediaOne Logo

Web Desk

  • Published:

    23 Oct 2026 11:16 AM IST

വെറും ഒരു രൂപക്ക് ബിഎസ്‍എൻഎൽ സിം, ഒപ്പം ആകർഷകമായ ആനുകൂല്യങ്ങളും; ഫ്രീഡം 2.0 ഓഫറിന്റെ കാലാവധി നവംബർ 9 വരെ നീട്ടി
X

ഡൽഹി: ദീപാവലിക്ക് മുന്നോടിയായി ബിഎസ്എൻഎല്ലിന്‍റെ ജനപ്രിയ 1 രൂപ 'ഫ്രീഡം 2.0' ഓൺബോർഡിംഗ് പ്ലാനിന്റെ കാലാവധി 2026 നവംബർ 9 വരെ നീട്ടി. ഈ ഓഫറിലൂടെ വെറും 1 രൂപയ്ക്ക് പുതിയ ബിഎസ്എൻഎൽ സിം കാർഡ് സ്വന്തമാക്കാം.

പുതിയതായി ബിഎസ്എൻഎൽ കണക്ഷൻ എടുക്കുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ഈ ഓഫർ ബാധകം. നിലവിലുള്ള ബിഎസ്എൻഎൽ വരിക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കില്ല. അൺലിമിറ്റഡ് കോൾ, പ്രതിദിനം 1 ജിബി ഡാറ്റ, 100 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിന്‍റെ പ്രത്യേകത. 24 ദിവസമാണ് ഇതിന്‍റെ കാലാവധി.

പുതിയ സിം കാര്‍ഡ് എടുക്കാൻ എന്തുചെയ്യണം?

അടുത്തുള്ള ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കുക. നിങ്ങളുടെ അടുത്തുള്ള ബിഎസ്എൻഎൽ കസ്റ്റമർ സർവീസ് സെന്‍റര്‍ അല്ലെങ്കിൽ അംഗീകൃത റീട്ടെയിൽ ഔട്ട്‌ലെറ്റ് സന്ദർശിക്കുക.

പുതിയ കണക്ഷനായി ആധാർ കാർഡോ അല്ലെങ്കിൽ ബിഎസ്എൻഎൽ അംഗീകരിച്ചിട്ടുള്ള മറ്റ് ഏതെങ്കിലും തിരിച്ചറിയൽ രേഖയോ നൽകേണ്ടതുണ്ട്. തിരിച്ചറിയൽ രേഖകൾ പരിശോധിച്ച ശേഷം ആവശ്യമായ സിം രജിസ്ട്രേഷനും കെവൈസി നടപടികളും പൂർത്തിയാക്കുക. നടപടികൾ പൂർത്തിയാക്കുന്നതിന് മുൻപ്, ഓഫറുമായി ബന്ധപ്പെട്ട ആനുകൂല്യങ്ങൾ, വാലിഡിറ്റി, മറ്റ് നിബന്ധനകൾ എന്നിവ അവിടെയുള്ള ബിഎസ്എൻഎൽ പ്രതിനിധിയോട് ചോദിച്ച് ഉറപ്പുവരുത്തുക.

TAGS :
Next Story