Quantcast

ഇന്ത്യയുടെ സ്വന്തം 4ജി മൊബൈൽ നെറ്റ് വർക്ക് ഉടൻ, 5ജി ഈ വർഷം അവസാനം: ടെലികോം മന്ത്രി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കണക്ടിവിറ്റി പ്രശ്നം പരിഹരിക്കുന്നതിന് ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി 9000 ടവറുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ച് വരികയാണെന്നും മന്ത്രി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2022-03-30 11:57:22.0

Published:

30 March 2022 11:54 AM GMT

ഇന്ത്യയുടെ സ്വന്തം 4ജി മൊബൈൽ നെറ്റ് വർക്ക് ഉടൻ, 5ജി ഈ വർഷം അവസാനം: ടെലികോം മന്ത്രി
X

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4ജി മൊബൈൽ നെറ്റ്‌വർക്ക് സേവനം ഉടൻ തന്നെ യാഥാർഥ്യമാകുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വനി വൈഷ്ണവ്. ഇന്ത്യയുടെ സ്വന്തം 4ജി മൊബൈൽ നെറ്റ് വർക്ക് സേവനം കുറഞ്ഞ സമയത്തിനുള്ളിലാണ് വികസിപ്പിച്ചെടുത്തതെന്നും 5ജി നെറ്റ്‌വർക്ക് ഈ വർഷം അവസാനത്തോടെ അവതരിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി ലോക്സഭയിൽ പറഞ്ഞു.

രാജ്യത്തെ എൻജിനീയർമാർ 4ജി നെറ്റ്‌വർക്ക് സേവനം തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിലാണ്. ഇത് ഉടൻ തന്നെ രാജ്യത്ത് അവതരിപ്പിക്കും. 4ജി നെറ്റ്‌വർക്ക് എങ്ങനെയാണ് ഇന്ത്യ അതിവേഗത്തിൽ വികസിപ്പിക്കാൻ പോകുന്നതെന്ന് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നതായും ചോദ്യോത്തരവേളയിൽ മന്ത്രി പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ കണക്ടിവിറ്റി പ്രശ്നം പരിഹരിക്കുന്നതിന് ശ്രമം തുടരുകയാണ്. ഇതിന്റെ ഭാഗമായി 9000 ടവറുകൾ സ്ഥാപിക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. കൂടാതെ, രാജ്യത്തുടനീളമുള്ള 60,200-ലധികം ഗ്രാമങ്ങളിൽ മൊബൈൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്തുന്നതിന് 6,446 കോടി രൂപയുടെ പദ്ധതിയും നടപ്പിലാക്കുന്നു. ഇതിലൂടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൊബൈൽ നെറ്റ്‌വർക്ക് ഗണ്യമായി മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ബിഎസ്എൻഎല്ലിന് അതിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും പ്രവർത്തന ലാഭം നേടാനായിട്ടുണ്ട്.2019ൽ പ്രഖ്യാപിച്ച 69,000 കോടി രൂപയുടെ പാക്കേജിന് ശേഷം ബിഎസ്എൻഎൽ സ്ഥിരതയുള്ള സ്ഥാപനമായി മാറിയെന്നും ഈ വർഷത്തെ ബജറ്റിലും 44,720 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

TAGS :
Next Story