Quantcast

ആപ്പിളിന്റെ ഐഫോൺ 14 പ്രോ,പ്രോ മാക്‌സ് ക്യാമറകളിൽ ഗുരുതര പ്രശ്‌നങ്ങൾ

ടിക്ടോക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ക്യാമറ ആക്‌സസ് ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങൾ അനുഭവപ്പെടുത്തത് എന്നാണ് റിപ്പോർട്ടുകൾ

MediaOne Logo

Web Desk

  • Published:

    21 Sept 2022 8:26 PM IST

ആപ്പിളിന്റെ ഐഫോൺ 14 പ്രോ,പ്രോ മാക്‌സ് ക്യാമറകളിൽ ഗുരുതര പ്രശ്‌നങ്ങൾ
X

ആപ്പിളിന്റെ പുതിയ ഐഫോൺ മോഡലുകൾക്കെതിരെ പരാതികളുടെ ബഹളം. ഒരു ലക്ഷത്തിന് മുകളിൽ വിലയുള്ള ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകളുടെ ക്യാമറകളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയരുന്നത്. നിരവധി ഉപയോക്താക്കൾ ഇതിനകം തന്നെ ക്യാമറകളിൽ പ്രശ്‌നം ഉണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. തേർഡ് പാർട്ടി ആപ്പുകളിൽ ക്യാമറ ഉപയോഗിക്കുമ്പോഴാണ് പ്രശ്‌നം ഉണ്ടാകുന്നത് എന്നാണ് പരാതി.

ടിക്ടോക്ക്, ഇൻസ്റ്റഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ക്യാമറ ആക്‌സസ് ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങൾ അനുഭവപ്പെടുത്തത് എന്നാണ് റിപ്പോർട്ടുകൾ. നിയന്ത്രിക്കാനാവാത്ത വിധത്തിലുള്ള ലെൻസ് ചലനങ്ങളാണ് ഈ ആപ്പുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്നത്. ആളുകൾ ക്യാമറ ഉപയോഗിക്കുന്ന തേർഡ് പാർട്ടി ആപ്പുകളിൽ തന്നെ പ്രധാനപ്പെട്ട സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഇവ എന്നതിനാൽ ഈ ആരോപണം ആപ്പിളിനെ കുഴപ്പത്തിലാക്കുമെന്ന് ഉറപ്പാണ്.

പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നിവയുടെ ക്യാമറ ഷെയ്ക്ക് ചെയ്യുകയും വല്ലാത്തൊരു ശബ്ദം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. തേർഡ് പാർട്ടി ആപ്പുകൾ ഉപയോഗിച്ച് ക്യാമറ ഓപ്പൺ ചെയ്യുമ്പോൾ മാത്രമാണ് ഈ പ്രശ്‌നം അനുഭവപ്പെടുന്നത്. ഇത് കൂടാതെ ഫോണുകളുടെ ക്യാമറയിൽ വീഡിയോ ഷൂട്ട് ചെയ്താൽ ഷേക്ക് ആയതും മങ്ങിയതുമായ ഫുട്ടേജാണ് ലഭിക്കുന്നത് എന്ന പരാതിയും ഉയർന്നുവന്നിട്ടുണ്ട്.

ഇത്തരം പ്രശ്‌നങ്ങൾ ഉള്ളതിനാൽ തന്നെ ആളുകൾക്ക് പുതിയ ഐഫോൺ പ്രോ മോഡലുകളിൽ ഷൂട്ട് ചെയ്ത വീഡിയോകൾ സോഷ്യൽമീഡിയയിൽ ഉപയോഗിക്കാൻ സാധിക്കുന്നില്ല. കണ്ടന്റ് ക്രിയേറ്റർമാർ ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ കൂടുതലായി ഉപയോഗിക്കുന്ന ആളുകളാണ് പുതിയ ഐഫോൺ മോഡലുകൾ ഉപയോഗിക്കുന്നത് എന്നതിനാൽ ഗുരുതര പ്രശ്‌നമാണ് ഇത്.

TAGS :
Next Story