Quantcast

ഐഫോൺ 17 ഈ രാജ്യങ്ങളിൽനിന്ന് വാങ്ങിയാൽ പോക്കറ്റ് കാലിയാവില്ല

ഐഫോൺ 17 സീരീസ് വിലക്കുറവിൽ വാങ്ങാൻ പറ്റിയ ചില രാജ്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് പരിചയപ്പെടാം

MediaOne Logo

Web Desk

  • Published:

    18 Sept 2025 6:23 PM IST

ഐഫോൺ 17  ഈ രാജ്യങ്ങളിൽനിന്ന് വാങ്ങിയാൽ പോക്കറ്റ് കാലിയാവില്ല
X

ആപ്പിൾ അവരുടെ ഏറ്റവും പുതിയ മോഡൽ പുറത്തിറക്കിയതോടെ, അതെടുക്കാനുള്ള ഓട്ടപാച്ചിലിലാണ് ഐഫോൺ ആരാധകർ. എന്നാൽ വിലയാണ് പലർക്കും പ്രശ്നം. ഐഫോൺ 17 സീരിസിലെ ഏറ്റവും കുറഞ്ഞൊരു മോഡൽ ഇന്ത്യയിൽനിന്ന് എടുക്കണമെങ്കിൽ കുറഞ്ഞതൊരു 80000 രൂപയെങ്കിലും കയ്യിൽ വേണം... അപ്പോൾ എന്താ ചെയ്യാ? വഴിയുണ്ട്.

ടെക്ക് ലോകവും ഐ ഒ എസ് ആരാധകരും ഒരുപോലെ കാത്തിരുന്ന ദിനമായിരുന്നു സെപ്റ്റംബർ ഒൻപത്. അന്നാണ് എല്ലാ കാത്തിരുപ്പുകൾക്കും വിരാമമിട്ടുകൊണ്ട് കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ ഐഫോൺ 17 സീരീസ് ലോഞ്ച് ചെയ്തത്. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ്, ഐഫോൺ എയർ എന്നിങ്ങനെ നാലുമോഡലുകളായിരുന്നു ആപ്പിൾ അവതരിപ്പിച്ചത്. അവയുടെ ഏകദേശ വിലയും അന്നുതന്നെ പുറത്തുവന്നിരുന്നു. എന്നാൽ, ഈ മോഡലുകൾ ഇന്ത്യയിലേക്കെത്തുമ്പോൾ വലിയ വിലയാണ് നൽകേണ്ടി വരുന്നത് എന്നത് ഇന്ത്യയിലെ ഐഫോൺ ആരാധകരെ നിരാശരാക്കിയ സംഭവമായിരുന്നു.

നികുതി, ഇറക്കുമതി തീരുവ, കറൻസി വിനിമയ നിരക്ക് തുടങ്ങിയ ഘടകങ്ങളായിരുന്നു അന്തിമ വില നിർണ്ണയത്തിൽ തിരിച്ചടിയായത്. എന്നാൽ ഐഫോൺ 17 സീരീസ് വിലക്കുറവിൽ വാങ്ങാൻ പറ്റിയ ചില രാജ്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് ഒന്ന് നോക്കിയാലോ. ആദ്യത്തെ ചോയ്സ് യു എസ് തന്നെയാണ്. 70512 രൂപയാണ് അമേരിക്കയിലെ ഐഫോൺ 17 ന്റെ വില. അതേസമയം, ഇന്ത്യയിൽ അതിന് 82900 രൂപയാണ്. മറ്റു മോഡലുകൾക്കും അവയുടെ spec അനുസരിച്ച് വിലയിൽ മാറ്റം വരുന്നുണ്ട്. പക്ഷെ ഇന്ത്യയിലെ വിലയുമായി തട്ടിക്കുമ്പോൾ അമേരിക്കയിൽനിന്ന് ഐഫോൺ വാങ്ങുന്നതാണ് ലാഭമെന്ന് കണ്ണുംപൂട്ടി പറയാം.

യു എസ് കഴിഞ്ഞാൽ കുറഞ്ഞ വിലയ്ക്ക് ഐഫോൺ ലഭിക്കുന്ന രാജ്യങ്ങൾ ജപ്പാനും ഹോംഗ് കോങ്ങുമാണ്. ഐഫോൺ 17നു ജപ്പാനിൽ 77,880 രൂപയും ഹോംഗ് കോങ്ങിൽ 78,166 ഉം കൊടുത്താൽ ഐഫോൺ 17 ഒരെണ്ണം പോക്കെറ്റിലിരിക്കും. ഹോങ്കോങ്ങിലെ നികുതി രഹിത ഷോപ്പിംഗ് അന്തരീക്ഷമാണ് വിലക്കുറവിന്റെ കാരണമാകുന്നത്. പിന്നെയൊരു രാജ്യമെന്ന് പറയുന്നത് യു എ ഇയാണ്. ഇന്ത്യയിലെ നിരക്കുമായി താരതമ്യപ്പെടുത്തുമ്പോൾ വലിയ മാറ്റമില്ലെങ്കിലും സംഗതി കുറച്ചൊക്കെ ലാഭമാണെന്ന് വേണമെങ്കിൽ പറയാം.

ആഗോളതലത്തിൽ ഐഫോണിന് ഏറ്റവുമധികം വിലയുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഐഫോൺ 17ന്റെ ബെയ്‌സ് മോഡലിന് 82,900 രൂപയാണ് വില. 17 പ്രൊ മാക്‌സിനാകട്ടെ 1.50 ലക്ഷം രൂപയോളവും വരും. ഇനി ഇന്ത്യയിൽനിന്ന് തന്നെ ഐഫോൺ സ്വന്തമാക്കാൻ എന്നാണെങ്കിൽ ഒരു വഴികൂടി പറഞ്ഞുതരാം.

വമ്പൻ വിലക്കിഴിവുമായിട്ടാണ് ഈ വർഷത്തെ ഫ്‌ളിപ്പ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ വിൽപ്പനയാരംഭിക്കുന്നു. സെപ്തംബർ 23 മുതലാണ് ഓഫർ ആരംഭിക്കുന്നത്. അതിലൊന്നാണ് ഐഫോൺ 16ന്റെ ഡീൽ. 50,000ത്തിലും താഴെവരുന്ന വിലയില്‍ ഐഫോൺ 16 മോഡൽ ലഭിക്കുമെന്നാണ് ഫ്‌ളിപ്പ്കാർട്ട് വ്യക്തമാക്കുന്നത്. എത്രയാണ് വിലയെന്ന് പറയുന്നില്ലെങ്കിലും മറ്റെവിടെയും ലഭിക്കാത്ത വിലയിൽ സ്വന്തമാക്കാനാകുമെന്നാണ് സമൂഹമാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകളിൽ നിന്ന് വ്യക്തമാകുന്നത്.

ഐഫോൺ 16(128 ജിബി) മോഡല്‍, അവതരിപ്പിക്കുന്ന സമയത്ത് 79,990 രൂപയായിരുന്നു വില. എന്നാല്‍ ഐഫോൺ 17 പുറത്തിറങ്ങിയതിനുശേഷം വില 69,990 രൂപയായി കുറച്ചു. ഇപ്പോള്‍ ഇതെ മോഡലിന് ഫ്ളിപ്പ്കാര്‍ട്ട് വിലയിട്ടിരിക്കുന്നത് 51,999രൂപയാണ്. പുറമെ എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയാണെങ്കിലും വീണ്ടും വിലയില്‍ കിഴിവ് ലഭിക്കും.

TAGS :
Next Story