ജിയോ ഫോൺ നെക്സ്റ്റ് നാളെ വിപണിയിൽ; വില അയ്യായിരത്തിൽ താഴെ

ജിയോ നെക്സ്റ്റിന് 5.5 ഇഞ്ച് ഡിസ്പ്ലേയും 3 ജിബി റാമുമാണുള്ളത് കൂടാതെ 32 ജിബി ഓൺബോർഡ് സ്റ്റോറേജും ജിയോ പുറത്തിറക്കുന്ന പുതിയ 4 ജി ഫോണിനുണ്ട്.

MediaOne Logo

Web Desk

  • Updated:

    2021-09-09 10:26:27.0

Published:

9 Sep 2021 10:24 AM GMT

ജിയോ ഫോൺ നെക്സ്റ്റ് നാളെ വിപണിയിൽ; വില അയ്യായിരത്തിൽ താഴെ
X

കാത്തിരിപ്പിനൊടുവില്‍ ജിയോയുടെ പുതിയ സ്മാര്‍ട്ട് ഫോൺ ജിയോ നെക്‌സ്റ്റ് നാളെ വിപണിയിൽ. സ്മാർട്ട് ഫോൺ രംഗത്ത് ജിയോയുടെ പുതിയ തുടക്കമാണ് ജിയോ നെക്സ്റ്റിലൂടെ സാധ്യമാവുക. വിപണിയിലുള്ള ജിയോ ഫോൺ, ജിയോ ഫോൺ -2 ഫോണുകൾക്ക് സമാനമായി സാധാരണക്കാർക്കും വാങ്ങാൻ കഴിയുന്ന രീതിയിലാണ് നെക്സ്റ്റ് വിപണിയിലെത്തുക.


ഗൂഗിളുമായി ചേർന്ന് പുറത്തിറക്കുന്ന നെക്സ്റ്റിന് 5000 രൂപയിൽ താഴെ മാത്രം വിലയീടാക്കൂ എന്നാണ് കമ്പനിയുടെ വാഗ്ദാനം. ആൻഡ്രോയിഡ് 11 ൽ പ്രവർത്തിക്കുന്ന നെക്സ്റ്റിന് 5.5 ഇഞ്ച് ഡിസ്പ്ലേയും 3 ജിബി റാമുമാണുള്ളത് കൂടാതെ 32 ജിബി ഓൺബോർഡ് സ്റ്റോറേജും ജിയോ പുറത്തിറക്കുന്ന പുതിയ 4 ജി ഫോണിനുണ്ട്.

13 മെഗാപിക്സലിൻ്റെ ബാക്ക് ക്യാമറയും 8 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുമാണ് ഫോണിനുള്ളത്.ഈ രണ്ട് ക്യാമറ യൂണിറ്റും ഒരു എൽ.ഇ.ഡി ഫ്ലാഷും അടങ്ങിയ ബാക്ക് പാനൽ പോളികാർബണേറ്റ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കൂടാതെ നെക്സ്റ്റിന് 3.5mm ഓഡിയോ ജാക്കും ലഭിക്കും.


പുതുമകൾ ഇല്ലാതെ ഡിസൈൻ ചെയ്തിരിക്കുന്ന ഫോണിന് 720*1,440 പിക്സലിലുള്ള എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2500 എംഎച്ച് ബാറ്ററിയുള്ള ഫോണിൽ ഗൂഗിളിൻ്റെയും ജിയോയുടെയും എല്ലാ ആപ്ലിക്കേഷനുകളും ലഭ്യമാകും.വോയ്‌സ് അസിസ്റ്റൻ്റ് , ഭാഷാ വിവര്‍ത്തന സഹായി, സ്മാര്‍ട്ട് ക്യാമറ, എച്ച്ഡിആര്‍ ക്യാമറ, ഗൂഗിള്‍ അസിസ്റ്റൻ്റ്, എന്നിവയെ കൂടാതെ ഒറ്റ ക്ലിക്കില്‍ ഉപഭോക്താവിന് മാതൃഭാഷയില്‍ വാര്‍ത്തകളും വിവരങ്ങളും കാണാനും കേള്‍ക്കാനും സാധിക്കുക എന്നിവയൊക്കെയാണ് നെക്സ്റ്റിൻ്റെ മറ്റു പ്രധാന സവിശേഷതകള്‍.

ജിയോ നെക്‌സ്റ്റ് 4 ജി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് പുതിയ തരംഗമായിരിക്കുമെന്ന് റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ലോകത്താകമാനം ജിയോ നെക്‌സ്റ്റിൻ്റെ വിപണി സാധ്യമാക്കാനാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


TAGS :
Next Story