മോട്ടോറോളയിൽ നിന്ന് പുതിയ ബഡ്ജറ്റ് ഫോൺ; മോട്ടോ ഇ30

10 വാട്ട് ഫാസ്റ്റ് ചാർജിങോട് കൂടിയ 5,000 എംഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്ത് നൽകുന്നത്.

MediaOne Logo

Web Desk

  • Updated:

    2021-11-08 14:32:38.0

Published:

8 Nov 2021 2:28 PM GMT

മോട്ടോറോളയിൽ നിന്ന് പുതിയ ബഡ്ജറ്റ് ഫോൺ; മോട്ടോ ഇ30
X

ഏറ്റവും പുതിയ ബഡ്ജറ്റ് ഫോൺ അതരിപ്പിച്ച് മോട്ടറോള. മോട്ടോ ഇ30 എന്ന ഡിവൈസാണ് മൊട്ടോറോള പുതുതായി പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ മാസം പുറത്തിറക്കിയ മോട്ടോ ഇ40 ന്റെ പിൻഗാമിയാണ് മോട്ടോ ഇ30. സ്‌പെസിഫിക്കേഷനിലും ഡിസൈനിലും മോട്ടോ ഇ30, മോട്ടോ ഇ40 ക്ക് സമാനമാണ്.

ഹോൾ പഞ്ച് ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഫോണിന്റെ ഹൃദയം ഒക്ടാ കോർ യുണിസോക് ടി700 എസ്ഒസി പ്രോസസർ ആണ്. 9.1 മില്ലി മീറ്റർ മാത്രമാണ് ഫോണിന്റെ തിക്ക്നെസ്. പിന്നിൽ മൂന്ന് ക്യാമറയോട് കൂടിയ മോഡലിന് ദൃശ്യമികവ് നൽകുന്നത് 6.5 ഇഞ്ച് എച്ച്ഡി പ്ലസ് മാക്‌സ് വിഷൻ ഐപിഎസ് ഡിസ്‌പ്ലേയാണ്. 720X 600 പിക്സൽസ് ആണ് ഫോണിന്റെ ആസ്പെക്ട് റേഷ്യോ. 48 എംപി പ്രൈമറി സെൻസർ, 2 എംപി ഡെപ്ത്ത് സെൻസർ, 2 എംപി മാക്രോ ഷൂട്ടർ എന്നിങ്ങനെയാണ് പിൻ ക്യാമറകളുടെ കോൺഫിഗറേഷൻ. 8 എംപി സെൽഫി ക്യാമറയുമാണ് ഫോണിലുള്ളത്.

രണ്ട് ജിബി റാം ഓപ്ഷനിൽ മാത്രമാണ് ഫോൺ ലഭ്യമാകുന്നത്. 4ജി എൽടിഇ, വൈഫൈ, ബ്ലൂട്ടൂത്ത്, തുടങ്ങിയ കണക്റ്റിവിറ്റി സംവിധാനങ്ങളും ഫോണിൽ ലഭ്യമാണ്. 198 ഗ്രാമാണ് ഭാരം.10 വാട്ട് ഫാസ്റ്റ് ചാർജിങോട് കൂടിയ 5,000 എംഎച്ച് ബാറ്ററിയാണ് ഫോണിന് കരുത്ത് നൽകുന്നത്. ബ്ലൂ, അർബൻ ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് സ്മാർട്ട്ഫോൺ എത്തുന്നത്. 10,200 രൂപയായിരിക്കും ഫോണിന്റെ വില.

TAGS :
Next Story