Quantcast

ഐ ഫോൺ ആദ്യ പതിപ്പ് ലേലത്തിന്; തുക റെക്കോർഡ് അടിക്കുമോ?

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലരും ആദ്യ മോഡല്‍ ലേലത്തില്‍ വെക്കാറുണ്ട്. മോഹവിലയാണ് ലഭിക്കാറ്.

MediaOne Logo

Web Desk

  • Published:

    18 March 2024 12:25 PM GMT

ഐ ഫോൺ ആദ്യ പതിപ്പ് ലേലത്തിന്; തുക റെക്കോർഡ് അടിക്കുമോ?
X

ന്യൂയോര്‍ക്ക്: 2007ല്‍ അവതരിപ്പിക്കപ്പെട്ട ആദ്യ ഐഫോണ്‍ വീണ്ടും ലേലത്തിന്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി പലരും ആദ്യ മോഡല്‍ ലേലത്തില്‍ വെക്കാറുണ്ട്. മോഹ വിലയാണ് ലഭിക്കാറ്.

വര്‍ഷം 2024 ആയിട്ടും സ്റ്റീവ് ജോബ്‌സ് അന്ന് പുറത്തിറക്കിയ ആദ്യ ഐഫോണ്‍ മോഡലുകളോടുള്ള ആളുകളുടെ താല്‍പര്യത്തില്‍ ഒട്ടും കോട്ടം തട്ടിയിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ലേലത്തിന് പിന്നാലെ കൂടുന്ന ജനക്കൂട്ടം. ഇപ്പോഴിതാ ആദ്യ മോഡലിന് വീണ്ടുമൊരു ലേലം എത്തിയിരിക്കുന്നു. 10000 ഡോളറാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.

എല്‍എസ്ജി ഓക്ഷന്‍സിലാണ് ലേലം നടക്കുന്നത്. പഴയ ഐഫോണ്‍ എന്നതിലുപരി ആപ്പിള്‍ പരിമിതമായ എണ്ണം മാത്രം നിര്‍മിച്ച 4 ജിബി റാം വേരിയന്റാണ് ഇത്തവണ ലേലത്തില്‍ വെച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഈ നാല് ജിബി മോഡലുകളിലൊന്ന് ലേലത്തില്‍ പോയത് 1.57 ലക്ഷത്തിലേറെ രൂപയ്ക്കാണ്. എട്ട് ജിബി മോഡല്‍ ലേലത്തില്‍ പോയതിനേക്കാള്‍ കൂടുതല്‍ തുകയാണിത്. ലേലത്തിന് വെക്കുന്ന ഈ മോഡൽ 2007ൽ നിര്‍മിച്ചത് മുതല്‍ ഇതുവരെ തുറന്നിട്ടില്ല. ബോക് പീസാണ് ലേലത്തിന്.

അതേസമയം ഈ വർഷം സെപ്റ്റംബറിൽ ഈ ഫോൺ പുതിയ മോഡല്‍ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്. ഇത്തവണ പക്ഷേ ആപ്പിൾ കരുതിക്കൂട്ടി തന്നെയാണ് വരുന്നതെന്നാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിപണിയിൽ ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ മത്സരാധിക്യം കാരണം ആപ്പിളും മാറി ചിന്തിക്കുകയാണ്.

TAGS :
Next Story