Quantcast

'എം8' ഇറക്കി 2026ന് തുടക്കമിട്ട് പോക്കോ: വിലയും പ്രത്യേകതകളും അറിയാം...

മുന്‍ മോഡലിനെ അപേക്ഷിച്ച് ഏറെ മാറ്റങ്ങളോടെയാണ് M8 5G ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

MediaOne Logo
എം8 ഇറക്കി 2026ന് തുടക്കമിട്ട് പോക്കോ:   വിലയും പ്രത്യേകതകളും അറിയാം...
X

ന്യൂഡല്‍ഹി: എം8 ഫൈവ് ജി(M8 5G ) പുറത്തിറക്കി 2026ന് തുടക്കമിട്ട് പോക്കോ. മുന്‍ മോഡലിനെ അപേക്ഷിച്ച് ഏറെ മാറ്റങ്ങളോടെയാണ് M8 5G ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഏറെ നേരം നീണ്ടുനില്‍ക്കുന്ന ബാറ്ററിയും കേര്‍വ്ഡ് ഡിസ്പ്ലെയും മോഡലിനെ വേറിട്ടതാക്കും.

പിന്നിൽ വലിയ വൃത്താകൃതിയിലുള്ള ക്യാമറ മൊഡ്യൂളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇത് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ കണ X7 ന് സമാനമാണ്. രണ്ട് വരകളുള്ള ഡ്യുവൽ-ടോൺ ഡിസൈനാണ് മോഡലിന്. ഇത് കാർബൺ ഫൈബർ ലുക്കിലാണ് ഒരുക്കിയിരിക്കുന്നത്. 7.35എംഎം ആയതിനാല്‍ കനം കുറവായിരിക്കും. 120Hz റിഫ്രഷ് റേറ്റുള്ള പുതിയ 6.77 ഇഞ്ച് വളഞ്ഞ അമോലെഡ് ഡിസ്‌പ്ലേയിലാണ് മോഡലെത്തുന്നത്. സ്‌ക്രീനിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറും ലഭിക്കുന്നു.

ഇനി പെര്‍ഫോമന്‍സിന്റെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ സ്നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റാണ് ഉപയോഗിച്ചിരിക്കുന്നത്. 45W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,520mAh ബാറ്ററിയാണ് നല്‍കിയിരിക്കുന്നത്. ചാര്‍ജറും ബോക്സിനുള്ളില്‍ കമ്പനി നല്‍കുന്നു. 4K വീഡിയോ റെക്കോർഡിങിന് കഴിയുന്ന 50-മെഗാപിക്സലിന്റെ പ്രധാന സെൻസറാണ് മോഡലില്‍. 20-മെഗാപിക്സൽ സെൽഫി ക്യാമറയും നല്‍കുന്നു.

പോകോ എം8 ഫൈവ് ജിയുടെ അടിസ്ഥാന 6GB/128GB മോഡലിന് 18,999 രൂപയാണ്. 8GB/128GB വേരിയന്റ് ആഗ്രഹിക്കുന്നവർക്ക് 19,999 രൂപ നല്‍കേണ്ടിവരും. ടോപ്പ്-എൻഡ് 8GB/256GB മോഡലിന് 21,999 രൂപയാണ് വില. ജനുവരി 13ന് വില്‍പ്പനക്കെത്തും. ആദ്യത്തെ പന്ത്രണ്ട് മണിക്കൂറിനുള്ളില്‍ വാങ്ങുന്നവർക്ക് 2,000 രൂപ വരെയുള്ള ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു.

TAGS :
Next Story