Quantcast

8,000 എംഎഎച്ചിൻ്റെ ബാറ്ററി; നിയോ സീരീസിലേക്ക് പുതിയ മോഡലുമായി റിയല്‍മി

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് മോഡലെത്തുന്നത്

MediaOne Logo
8,000 എംഎഎച്ചിൻ്റെ ബാറ്ററി; നിയോ സീരീസിലേക്ക് പുതിയ മോഡലുമായി റിയല്‍മി
X

ബെയ്ജിങ്: നിയോ സീരീസിലേക്ക് പുതിയ മോഡല്‍ അവതരിപ്പിച്ച് റിയല്‍മി. സ്നാപ്ഡ്രാഗൺ 8 ജെൻ 5 കരുത്തുമായി റിയൽമി നിയോ 8 (realme Neo8) എന്ന മോഡലാണ് ​ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. 8,000 എംഎഎച്ചിൻ്റെ വമ്പൻ ബാറ്ററിയാണ് ഫോണിലുള്ളത്. അതാണ് സവിശേഷതയും.

80 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിങിനെ ഫോൺ സപ്പോർട്ട് ചെയ്യും. 215 ഗ്രാം ആണ് ഫോണിൻ്റെ ഭാരം. അതേസമയം നിയോ 8 ഇന്ത്യൻ വിപണിയിൽ എപ്പോൾ എത്തുമെന്നതിനെക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നുമില്ല. 16GB വരെ റാമും 1TB ഇന്റേണൽ സ്റ്റോറേജും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുഗമമായ സ്ക്രോളിംഗിനും ഗെയിമിംഗിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഉയർന്ന റിഫ്രഷ് റേറ്റുള്ള ഒരു വലിയ അമോലെഡ് ഡിസ്‌പ്ലേയും ഇതിലുണ്ട്.

12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്ന അടിസ്ഥാന മോഡലിന്റെ വില 2,399 യുവാൻ ആണ്, ഇത് ഏകദേശം 33,000 ഇന്ത്യൻ രൂപയ്ക്ക് തുല്യമാണ്. ഡ്യുവൽ സിം ഫോണായ റിയൽമി നിയോ 8 ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയ റിയൽമി UI 7.0-യിലാണ് പ്രവർത്തിക്കുക. മൂന്ന് പ്രധാന ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും നാല് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

ട്രിപ്പിൾ റിയർ ക്യാമറ സെറ്റപ്പുമായാണ് മോഡലെത്തുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 8 മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മുൻവശത്ത്, വീഡിയോ കോളുകൾക്കും സെൽഫികള്‍ക്കുമായി 16 മെഗാപിക്സലിന്റെ ക്യാമറയുമുണ്ടാകും.

TAGS :
Next Story