Quantcast

ഐഫോണും 'മെലിയുന്നു'; പക്ഷേ വിലയോ...; 2025ൽ പുതിയ നീക്കത്തിനൊരുങ്ങി ആപ്പിൾ

ഫോൺ മെലിയുമെങ്കിലും വിലയിൽ അത് പ്രതീക്ഷിക്കേണ്ട, ഡിസൈനും മാറും

MediaOne Logo

Web Desk

  • Published:

    19 May 2024 2:46 AM GMT

iphone 17
X

ന്യൂയോര്‍ക്ക്: ഐഫോൺ 16 ലൈനപ്പിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ടെക് പ്രേമികൾ. ഇതിനകം തന്നെ ഫോണിൽ അടങ്ങിയിരിക്കുന്ന ഫീച്ചറുകളെപ്പറ്റിയുള്ള അഭ്യൂഹങ്ങൾ സജീവമാണ്. എ.ഐ കൊണ്ട് തരംഗം തീർക്കുന്നതായിരിക്കും ഐ.ഒ.എസ് 18നും അതിന്റെ പിൻബലത്തിൽ എത്തുന്ന ഐഫോൺ 16 മോഡലുകളും എന്നാണ് വിശ്വസനീയമായ റിപ്പോർട്ടുകൾ.

ഇപ്പോഴിതാ ആപ്പിളിന്റെ ഭാഗത്ത് നിന്നും മറ്റൊരു നീക്കം സജീവമാകുന്നുവെന്ന വാര്‍ത്തകള്‍ വരുന്നു. ഐഫോണിന്റെ 'ഭാരം' ഒന്ന് കുറയ്ക്കാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. മെലിഞ്ഞൊരു മോഡലാണ്( സ്ലിം ഐഫോണ്‍) ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. 2025ലാകും അതായത് ഐഫോൺ 17 പരമ്പരയിലാകും ഇങ്ങനെയൊരു മോഡൽ എത്തുക.

നിലവിൽ പുറത്തിറക്കുന്ന നാല് മോഡലുകളിൽ ഒന്നായോ അല്ലെങ്കിൽ വേറൊരു മോഡൽ എന്ന നിലയിലോ ആകും ആപ്പിൾ ഈ സ്ലിം ഫോണ്‍ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവം മെലിയുമെങ്കിലും വിലയിൽ ആ മെലിച്ചിൽ പ്രതീക്ഷിക്കേണ്ട. പ്രോ മാക്‌സിനെക്കാളും വില കൂടുതലായിരിക്കുമെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നാല് മോഡലുകളാണ് ഐഫോൺ പുറത്തിറക്കാറ്. ഐഫോൺ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് അവസാനത്തെ ലൈനപ്പിലുണ്ടായിരുന്നത്. അതേസമയം ഐഫോൺ 16നും ഇതെ രീതിയിലാകും എത്തുക.

നിലവിലെ പ്ലസ് മോഡലിനെ മാറ്റിയാകും മെലിഞ്ഞ മോഡൽ എത്തുക എന്ന് ചില ടെക് വിദഗ്ധന്മാർ പങ്കുവെക്കുന്നുണ്ട്. ഐഫോൺ 13 മിനി ഇങ്ങനെ അവതരിപ്പിച്ചതാണ്. 2021ൽ ആപ്പിൾ അവതരിപ്പിച്ച ഏറ്റവും ചെറിയ മോഡലായിരുന്നു ഐഫോൺ 13 മിനി. അതേസമയം മെലിഞ്ഞ മോഡൽ എത്തിക്കുന്നതിനെക്കുറിച്ച് കമ്പനി സജീവമായിതന്നെ ആലോചിക്കുന്നുവെന്നാണ് ചില വിദഗ്ധന്മാർ പങ്കുവെക്കുന്നത്. അടുത്തിടെ ആപ്പിൾ പുറത്തിറക്കിയ ഐപാഡ് പ്രോ മുൻവർഷത്തെ മോഡലിനെ അപേക്ഷിച്ച് മെലിഞ്ഞതും ഇതിന്റെ ഭാഗമായാണെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.

അതേസമയം ഐഫോണിൽ പരീക്ഷിക്കാൻ പോകുന്നത് ചില പ്രത്യേകതകളോടെയായിരിക്കും. ഡിസൈനിൽ തന്നെ കാര്യമായ മാറ്റങ്ങളോടെയകും ഈ 'സ്ലിം ഫോൺ' എത്തുക. പിന്നിലെ ക്യാമറയുടെ ഭാഗം മാധ്യഭാഗത്ത് വരുന്ന രീതിയിലായിരിക്കും. അലൂമിനിയം ബോഡിയും ഈ മോഡലിന് കരുത്തേകും. ഐഫോൺ ടെനിന് ശേഷം വന്ന എല്ലാ മോഡലുകളിലും ഒരു സമാനത ആപ്പിൾ സൂക്ഷിച്ചിരുന്നു. വരുന്ന റിപ്പോർട്ടുകളെ വിശ്വസിക്കുകയാണെങ്കിൽ ഈ സ്ലിം മോഡൽ, പാരമ്പര്യം തെറ്റിച്ചേക്കും.

ഐഫോൺ 17 സീരീസിലെ ഡൈനാമിക് ഐലൻഡിന്റ വലുപ്പം കുറയ്ക്കാൻ ആപ്പിൾ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും ഇതിനോടൊപ്പം വരുന്നുണ്ട്. ഐഫോൺ 17 സ്ലിം മോഡലിന്, 6.6 ഇഞ്ച് സ്‌ക്രീനായിരിക്കും ഒരുക്കുക. അതേസമയം ഇപ്പോൾ വരുന്നത് അഭ്യൂഹങ്ങൾ മാത്രമാണ്. ആപ്പിളുമായി ബന്ധപ്പെട്ട് ഏറെക്കുറെ ശരിയാകാറുള്ള ടിപ്‌സുകൾ പങ്കുവെക്കുന്നവരാണ് ഈ വിവരങ്ങളൊക്കെ പുറത്തുവിടുന്നത്. ആപ്പിൾ തങ്ങളുടെ അനാവരണ ചടങ്ങിലെ വ്യക്തത വരുത്തൂ.

TAGS :
Next Story