Quantcast

200 മെഗാപിക്സൽ ക്യാമറയുമായി ഒരു സ്മാർട്ട്ഫോൺ

MediaOne Logo

Web Desk

  • Updated:

    2022-08-29 09:04:03.0

Published:

27 Nov 2021 7:16 AM GMT

200 മെഗാപിക്സൽ ക്യാമറയുമായി ഒരു സ്മാർട്ട്ഫോൺ
X

സ്മാർട്ട്ഫോണുകൾ പ്രചാരത്തിലായതിന് ശേഷം നിരന്തരം മൊബൈൽ ഫോൺ കമ്പനികൾ സവിശേഷതകൾ വർധിപ്പിക്കുന്ന ഒന്നാണ് അതിന്റെ ക്യാമറകൾ. നൂറ് മെഗാപിക്സലിലധികമുള്ള ക്യാമറയുള്ള ഫോണുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. മെഗാപിക്സലുകൾ കൂടുന്നത് മികച്ച ചിത്രങ്ങൾ ഉറപ്പാക്കുന്നില്ലെങ്കിലും മെഗാപിക്സലിന്റെ സംഖ്യകൾ സ്മാർട്ട്ഫോൺ വിപണിയിൽ മത്സരത്തിന് വഴിവെക്കുന്ന സവിശേഷത തന്നെയാണ്.



ഇതിനിടയിലാണ് 200 ക്യാമറയുള്ള സ്മാർട്ട്ഫോൺ വിപണിയിലെത്തുന്ന വാർത്തകൾ വരുന്നത്. ലെനോവോയുടെ ഉടമസ്ഥതയിലുള്ള മോട്ടോറോളയാണ് ആദ്യമായി 200 മെഗാ പിക്സൽ ക്യാമറയുള്ള സ്മാർട്ട്ഫോൺ രംഗത്തിറക്കുന്നത്. അടുത്ത വർഷം പകുതിയോടെ ഫോൺ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 2023 ഓടെ ഷവോമിയും സാംസങും 200 മെഗാ പിക്സൽ ക്യാമറയുള്ള ഫോണുകൾ വിപണിയിലെത്തിക്കുമെന്നാണ് ടെക് ലോകത്തെ വർത്തമാനം.


Summary : Smartphone With 200MP camera

TAGS :
Next Story