Quantcast

വൻ നേട്ടം; പാസ്‌വേർഡ് ഷെയറിംഗ് നിർത്തിയത് ഫലം കണ്ടെന്ന് നെറ്റ്ഫ്‌ളിക്‌സ്

ഏപ്രിൽ-ജൂൺ കാലയളവിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 5.9 മില്യണിന്റെ വർധയാണുണ്ടായിരിക്കുന്നതെന്ന് കമ്പനി

MediaOne Logo

Web Desk

  • Updated:

    2023-07-24 10:32:26.0

Published:

24 July 2023 10:23 AM GMT

Netflixs control on password sharing is paying off
X

സാൻഫ്രാൻസിസ്‌കോ: പാസ്‌വേർഡ് പങ്കുവയ്ക്കുന്നതിന് തടയിട്ടതോടെ ഉപയോക്താക്കളുടെ എണ്ണത്തിൽ വൻ വർധനവുണ്ടായതായി സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ്. കോവിഡിന് ശേഷം ആദ്യമായാണ് ഇത്തരത്തിൽ വർധനവുണ്ടാകുന്നതെന്നാണ് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരിക്കുന്നത്.

ഏപ്രിൽ-ജൂൺ കാലയളവിൽ ഉപയോക്താക്കളുടെ എണ്ണത്തിൽ 5.9 മില്യൺ വർധയാണുണ്ടായിരിക്കുന്നതെന്ന് കമ്പനി ബുധനാഴ്ച പുറത്തു വിട്ട റിപ്പോർട്ടിലൂടെ അറിയിച്ചു. ജൂൺ അവസാനത്തോടെ ഉപയോക്താക്കളുടെ എണ്ണം 238.4 മില്യൺ ആയി

പ്രതീക്ഷിച്ച വരുമാനം നേടാനാകാതെ വന്നതോടെയാണ് നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേർഡ് ഷെയറിംഗ് നിർത്തുന്നത്. ഒരു അക്കൗണ്ട് ഒന്നിലധികം ആളുകൾ ഉപയോഗിക്കുന്നത് മൂലം പുതിയ സബ്‌സ്‌ക്രൈബേഴ്‌സിനെ നഷ്ടപ്പെടുന്നു എന്ന കണ്ടെത്തലിനെ തുടർന്നായിരുന്നു ഇത്. ആഗോളതലത്തിൽ സബ്‌സ്‌ക്രിപ്ഷൻ ചാർജും നെറ്റ്ഫ്‌ളിക്‌സ് ഉയർത്തിയിരുന്നു.

TAGS :
Next Story