Quantcast

നത്തിങ്ങിന്റെ ആദ്യ ഫോണിലും ഇനി നത്തിങ് ഒ.എസ് 2.0 ലഭിക്കും

ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയാണ് നത്തിങ് ഒ.എസ് 2.0 പുറത്തിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-08-29 14:28:52.0

Published:

29 Aug 2023 8:00 PM IST

നത്തിങ്ങിന്റെ ആദ്യ ഫോണിലും ഇനി നത്തിങ് ഒ.എസ് 2.0 ലഭിക്കും
X

നത്തിങ്ങിന്റെ ആദ്യ സ്മാർട്ട് ഫോണായ ഫോൺ (1)ൽ ഇനി മുതൽ പുതിയ ഓപറേറ്റിഗ് സിസ്റ്റമായ ഒ.എസ് 2.0 ലഭ്യമാകും. കഴിഞ്ഞ മാസം നത്തിങ് ഒ.എസ് 2.0 പുറത്തിറങ്ങിയതു മുതൽ തന്നെ ഫോൺ (2)ൽ ഇത് ലഭ്യമായിരുന്നു. എന്നാൽ ഇപ്പോഴാണ് ഫോൺ (1) ഉപയോക്താക്കൾക്ക് അപ്‌ഡേറ്റ് ലഭിക്കുന്നത്. ആൻഡ്രോയിഡ് 13 അടിസ്ഥാനപ്പെടുത്തിയാണ് നത്തിങ് ഒ.എസ് 2.0 പുറത്തിറക്കിയത്. അതേസമയം ഫോൺ 1 ൽ പ്രവർത്തിക്കുന്ന ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയ ബീറ്റ ഒ.എസ് പുറത്തിറക്കാനൊരുങ്ങുകയാണ് നത്തിങ്്.

കഴിഞ്ഞാഴ്ച ഫോൺ 2ൽ നത്തിങ് 2.02a ഒ.എസ് അപ്‌ഡേറ്റ് നൽകിയിരുന്നു. ഈ അപ്‌ഡേറ്റ് പ്രധാനമായും ക്യാമറയുടെ പെർഫോമൻസിലാണ് ഫോക്കസ് ചെയ്യുന്നത്. എച്ച്.ഡി.ആർ ഇംപ്രൂവ്‌മെന്റ്, ലോ ലൈറ്റ് പെർഫോമൻസ്, ഫേഷ്യൽ ക്ലാരിറ്റി എന്നിവയാണ് ഇതിൽ പ്രധാനം.

TAGS :
Next Story