Quantcast

മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഇനി എളുപ്പം തറ തുടയ്ക്കാം; റിയൽമിയുടെ റോബോ വാക്വം-മോപ്പ് വിപണിയിൽ എത്തി

24,999 രൂപയാണ് വിപണി വിലയെങ്കിലും ഉത്സവ സീസൺ പ്രമാണിച്ച് 19,999 രൂപയ്ക്ക് ഫ്‌ളിപ്പ്കാർട്ടിലൂടെ റോബോട്ട് വാക്വം മോപ്പ് വാങ്ങാവുന്നതാണ്.

MediaOne Logo

Web Desk

  • Published:

    4 Oct 2021 2:15 PM GMT

മൊബൈൽ ആപ്പിന്റെ സഹായത്തോടെ ഇനി എളുപ്പം തറ തുടയ്ക്കാം; റിയൽമിയുടെ റോബോ വാക്വം-മോപ്പ് വിപണിയിൽ എത്തി
X

മൊബൈൽ ആപ്പിന്റെ സഹായത്തോടെ തറ തുടയ്ക്കാനുള്ള സംവിധാനമുള്ള റിയൽമിയുടെ റോബോട്ട് വാക്വം മോപ്പ് ഇന്ത്യൽ വിപണിയിലെത്തി. റോബോട്ട് വാക്വം മോപ്പ് കൂടാതെ എയർ പ്യൂരിഫയർ, വാക്വം ക്ലീനർ എന്നിവയും കമ്പനി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.

റിമോട്ടിലൂടെയും റിയൽമി ലിങ്ക് മൊബൈൽ ആപ്ലിക്കേഷൻ വഴിയും റോബോട്ട് വാക്വം മോപ്പ് പ്രവർത്തിപ്പിക്കാം. വാക്വം ക്ലീനറായും മോപ്പായും ഇതുപയോഗിക്കാൻ കഴിയും. 3000 പാസ്‌കൽ സക്ഷൻ പവറുള്ള ക്ലീനറിന് 52,00 എംഎഎച്ച് ബാറ്ററിയാണുള്ളത്. കൂടാതെ ഗൂഗിൾ അസിസ്റ്റന്റ്, ആമസോൺ അലക്‌സ വോയിസ് കൺട്രോൾ സപ്പോർട്ടും റിയൽമി പുറത്തിറക്കിയ റോബോട്ട് വാക്വം മോപ്പിനുണ്ട്.ഇന്നലെ മുതൽ റിയൽമി സ്റ്റോറിലും ഫ്‌ളിപ്പ്കാർട്ടിലും പുതിയ റോബോട്ട് വാക്വം മോപ്പ് ലഭ്യമാണ്. 24,999 രൂപയാണ് വിപണി വിലയെങ്കിലും ഉത്സവ സീസൺ പ്രമാണിച്ച് 19,999 രൂപയ്ക്ക് ഫ്‌ളിപ്പ്കാർട്ടിലൂടെ റോബോട്ട് വാക്വം മോപ്പ് വാങ്ങാവുന്നതാണ്.

കൂടാതെ റിയൽമിയുടെ ഹാൻഡ് വാക്വം ക്ലീനറും എയർ പ്യൂരിഫയറും ഫ്‌ളിപ്പ്കാർട്ടിൽ നിന്ന് 6,999 രൂപയ്ക്ക് ലഭിക്കും. ഹെപ്പ ഫിൽറ്ററുള്ള ഈ വാക്വം ക്ലീനറിനു 2,200 എംഎഎച്ച് ബാറ്ററിയാണ് കമ്പനി നൽകിയിരിക്കുന്നത്. കൂടാതെ നോർമൽ, മാക്‌സിമം എന്നിങ്ങനെ രണ്ട് മോഡലുകളിൽ ഇവ വിപണിയിൽ ലഭിക്കും. മണിക്കൂറിൽ 330 ക്യുബിക് മീറ്റർ വായു ശൂദ്ധീകരിക്കാൻ ശേഷിയുള്ളതാണ് റിയൽമിയുടെ പുതിയ എയർ പ്യൂരിഫയർ.

TAGS :
Next Story