Quantcast

മുന്നേറ്റം തുടർന്ന് ജിയോ; ഒരു മാസം കൊണ്ട് നേടിയത് 42 ലക്ഷം വരിക്കാർ, വിഐക്ക് 18 ലക്ഷം വരിക്കാരെ നഷ്ടമായി

രാജ്യത്തെ ആകെ ടെലികോം ഉപഭോക്താക്കളുടെ എണ്ണം 117.29 കോടിയായി വളർന്നു

MediaOne Logo

Web Desk

  • Published:

    18 Aug 2022 3:23 PM GMT

മുന്നേറ്റം തുടർന്ന് ജിയോ; ഒരു മാസം കൊണ്ട് നേടിയത് 42 ലക്ഷം വരിക്കാർ, വിഐക്ക് 18 ലക്ഷം വരിക്കാരെ നഷ്ടമായി
X

ഇന്ത്യയിൽ മൊബൈൽ വരിക്കാരുടെ എണ്ണത്തിൽ റിലയൻസ് ജിയോ മുന്നേറ്റം തുടരുന്നു. രാജ്യത്ത് മൊത്തം ടെലികോം ഉപഭോക്താക്കളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടെന്ന് സൂചിപ്പിക്കുന്ന ട്രായ് (TRAI- Telecom Regulatory Authority of India ) യുടെ ജൂൺ മാസത്തിലെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

മെയ് മാസത്തിൽ രാജ്യത്ത് ടെലികോം ഉപഭോക്താക്കളുടെ എണ്ണം 117.07 കോടിയായിരുന്നു ജൂൺ മാസമായപ്പോൾ 0.19 വർധന നേടി 117.29 കോടിയാണ് രാജ്യത്തെ ടെലികോം ഉപഭോക്താക്കൾ.

ഒരു മാസം കൊണ്ട് 42.23 ലക്ഷം ഉപഭോക്താക്കളെ നേടിയതോടെ റിലയൻസ് ജിയോയുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 41.3 കോടിയിലെത്തി. പട്ടികയിൽ രണ്ടാമതുള്ളത് ഭാരതി എയർടെലാണ്. ഈ കാലയളവിൽ 7.93 ലക്ഷം ഉപഭോക്താക്കളെ നേടിയ എയർടെലിന് ഇപ്പോൾ ആകെ 36.29 കോടി ഉപഭോക്താക്കളായി. അതേസമയം വോഡഫോൺ-ഐഡിയ തകർച്ച തുടർന്നു കൊണ്ടിരിക്കുകയാണ്. 18 ലക്ഷം ഉപഭോക്താക്കളെയാണ് ഒരുമാസം കൊണ്ട് വോഡഫോൺ-ഐഡിയ ലിമിറ്റഡിന് ന്ഷ്ടമായത്. ഇതോടെ അവരുടെ ആകെ ഉപഭോക്താക്കളുടെ എണ്ണം 25.66 കോടിയായി കുറഞ്ഞു. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎല്ലിന് ചേർന്ന് 13.27 ലക്ഷം വരിക്കാരെയാണ് നഷ്ടമായത്.

അതേസമയം ഫിക്‌സ്ഡ് ലൈൻ കണ്കഷനുകളുടെ എണ്ണത്തിലും രാജ്യത്ത് വർധനവുണ്ടായി. 2.52 കോടി ഫിക്‌സഡ് കണക്ഷൻ 2.55 കോടിയായി വളർന്നു. ഈ മേഖലയിലും നേട്ടമുണ്ടാക്കിയത് റിലയൻസ് ജിയോ തന്നെയാണ്. 2.4 ലക്ഷം ഉപഭോക്തക്കളെ അവർ പുതുതായി നേടി. രണ്ടാമതുള്ളത് വോഡഫോൺ-ഐഡിയ ലിമിറ്റഡാണ്. അവർക്ക് അധികമായി 84,760 വരിക്കാരെ ലഭിച്ചു. ഭാരതി എയർടെൽ 59,289 കണക്ഷനുകളും ഒരു മാസം കൊണ്ട് അധികമായി നേടി. അതേസമയം ഒരുകാലത്ത് ഫിക്‌സഡ് ലൈനിലെ രാജാവായിരുന്ന ബിഎസ്എൻഎല്ലിന് ഒരു മാസം കൊണ്ട് 32,038 വരിക്കാരെ ബിഎസ്എൻഎല്ലിന് നഷ്ടമായതായി ട്രായ് റിപ്പോർട്ടിൽ പറയുന്നു.

TAGS :
Next Story