Quantcast

സർക്കാർ ജീവനക്കാർ ഐഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് റഷ്യ

അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റഷ്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് തടയാനാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2023-07-17 15:52:38.0

Published:

17 July 2023 3:45 PM GMT

Russia bans government employees from using iPhones
X

മോസ്‌കോ: റഷ്യയിൽ സർക്കാർ ജീവനക്കാർ ഐഫോൺ ഉപയോഗിക്കുന്നത് റഷ്യൻ ഫെഡറൽ സെക്യുരിറ്റി സർവീസ് നിരോധിച്ചതായി റിപ്പോർട്ട്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ റഷ്യയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നത് തടയാനാണ് നടപടി. ഐഫോണിന് പുറമെ ഐപാഡ് തുടങ്ങിയ ആപ്പിൾ പ്രൊഡക്ടുകൾ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.

ജുലൈ 17 മുതൽ റഷ്യയുടെ വ്യാപാര മന്ത്രാലയത്തിലെ ജീവനക്കാരെ ജോലി സ്ഥലത്ത് ഐഫോൺ ഉപയോഗിക്കാൻ അനുവദിക്കില്ല. ഐഫോൺ സുരക്ഷിതമല്ലെന്നും ഇതിന് ബദൽ തേടേണ്ടതുണ്ടെന്നുമാണ് റഷ്യൻ സുരക്ഷ ഉദ്യോഗസ്ഥരുടെ വാദം. അമേരിക്ക അവരുടെ ഉപകരണങ്ങളിലൂടെ വിവരങ്ങൾ ചോർത്തുണ്ടെന്നാണ് റഷ്യൻ സുരക്ഷ ഉദ്യോഗസ്ഥരുടെ ആരോപണം.

കഴിഞ്ഞ മാർച്ചിൽ അമേരിക്കയുടെ ഹാക്കിങ്ങിന് സാധ്യതയുണ്ടന്ന് ചൂണ്ടികാട്ടി ഉദ്യോഗസ്ഥരോട് ആപ്പിൾ ഉപകരണങ്ങളുടെ ഉപയോഗം നിർത്തലാക്കാൻ പ്രസിഡന്റ് ഓഫീസ് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളുമായി ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്ന് റഷ്യൻ സർക്കാർ ആരോപിച്ചിരുന്നു. എന്നാൽ ആപ്പിൾ ഈ ആരോപണത്തെ നിഷേധിക്കുകയും ചെയ്തു.

TAGS :
Next Story