Quantcast

മികച്ച ബാറ്ററിയും ക്യാമറയും; സാംസങ് ഗാലക്സി എം 22വിന്‍റെ ഫീച്ചറുകൾ അറിയാം

വാട്ടർ-ഡ്രോപ്പ് സ്റ്റൈലിൽ ആണ് ഫ്രണ്ട് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2021-09-15 06:34:25.0

Published:

15 Sep 2021 6:17 AM GMT

മികച്ച ബാറ്ററിയും ക്യാമറയും; സാംസങ് ഗാലക്സി എം 22വിന്‍റെ ഫീച്ചറുകൾ അറിയാം
X

ആപ്പിള്‍ ഐഫോണ്‍ 13 സീരിസ് പ്രഖ്യാപനത്തിനിടയില്‍ മുങ്ങിപ്പോയ കക്ഷിയാണ് സാംസങ് എം22. ഈയിടെ ജര്‍മ്മനിയില്‍ വച്ചാണ് സംസങിന്‍റെ പുതിയ മോഡല്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ഫോണിന്‍റെ സവിശേഷതകള്‍ കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. മികച്ച ബാറ്ററിയും ക്വാളിറ്റിയുള്ള ക്യാമറയുമാണ് എം22വിന്‍റെ പ്രധാന പ്ലസ് പോയിന്‍റ്.




വാട്ടർ-ഡ്രോപ്പ് സ്റ്റൈലിൽ ആണ് ഫ്രണ്ട് ക്യാമറ സജ്ജീകരിച്ചിരിക്കുന്നത്. ഫോണിന്‍റെ പിൻ ഭാഗത്ത് ക്വാഡ് ക്യാമറയാണ്. 48 മെഗാപിക്സലാണ് ഫോണിന്‍റെ പ്രൈമറി ക്യാമറ. സെൽഫികൾക്കായി 13 മെഗാപിക്സൽ ക്യാമറയാണ് ഫ്രണ്ടിൽ നൽകിയിരിക്കുന്നത്. സാംസങ് ഗാലക്സി എം22വിന് 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000 എം.എ.എച്ച് ബാറ്ററിയാണ് ഉള്ളത്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസറാണ് മറ്റൊരു പ്രത്യേകത. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് v5, NFC, Wi-Fi 802.11, Type-C പോർട്ട്, 3.5mm ഓഡിയോ ജാക്ക് എന്നിവ നൽകിയിട്ടുണ്ട്.




48 എംപി പ്രൈമറി സെൻസർ, 8 എംപി അൾട്രാ വൈഡ് ഷൂട്ടർ, 2 എംപി മാക്രോ ലെൻസ്, 2 എംപി ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് ക്യാമറ സജ്ജീകരണമാണ് എം 22വിലുള്ളത്. കറുപ്പ്, ഇളംനീല, വെള്ള നിറങ്ങളില്‍ എം 22 ലഭ്യമാകുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ ഫോണിന്‍റെ വില സംബന്ധിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.





TAGS :
Next Story