Quantcast

പുതിയ ഡ്യുവൽ‍ സ്ക്രീൻ ഫോൾഡിങ് ഫോണുമായി സാംസങ്

സാംസങ് ​ഗാലക്സി ഇസഡ് ഫോൾഡ് 4, സാംസങ് ​ഗാലക്സി ഇസഡ് ഫ്ലിപ് 4 എന്നീ ഫോണുകൾ ഈ മാസം ആദ്യം ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    28 Aug 2022 4:20 AM GMT

പുതിയ ഡ്യുവൽ‍ സ്ക്രീൻ ഫോൾഡിങ് ഫോണുമായി സാംസങ്
X

പുതിയ ഡ്യുവൽ സ്‌ക്രീൻ ഫോൺ അവതരിപ്പിക്കാനൊരുങ്ങി സാംസങ്. ഇതിനായുള്ള പേറ്റന്റ് അപേക്ഷ വേൾഡ് ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസിൽ ഫയൽ ചെയ്തിട്ടുണ്ട്. പ്രൈമറി ഡിസ്‌പ്ലേയ്‌ക്ക് പുറമേ അതിനോട് അഭിമുഖമായി ട്രാൻസ്പെരന്റ് ഡിസ്‌പ്ലേയോടു കൂടിയാണ് സൗത്ത് കൊറിയൻ കമ്പനി പുതിയ ഹാൻഡ്‌സെറ്റ് പുറത്തിറക്കുന്നത്.

സാംസങ് ​ഗാലക്സി ഇസഡ് ഫോൾഡ് 4, സാംസങ് ​ഗാലക്സി ഇസഡ് ഫ്ലിപ് 4 എന്നീ ഫോണുകൾ ഈ മാസം ആദ്യം ആഗോളതലത്തിൽ അവതരിപ്പിച്ചിരുന്നു. ഡ്യുവൽ സിം (നാനോ) സാംസങ് ഗാലക്‌സി ഇസഡ് ഫോൾഡ് 4, ആൻഡ്രോയ്ഡ് 12എൽ-നെ അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1.1-ൽ പ്രവർത്തിക്കുന്ന ആദ്യത്തെ സ്‌മാർട്ട്‌ഫോണാണ്.

ഫോൾഡിങ് ഉൾപ്പെടെയുള്ള വലിയ സ്‌ക്രീൻ അനുഭവങ്ങൾക്കായി ​ഗൂ​ഗിൾ സൃഷ്‌ടിച്ച ആൻഡ്രോയിഡിന്റെ പ്രത്യേക പതിപ്പായിരുന്നു ഇത്. 25W ഫാസ്റ്റ് ചാർജർ ഉള്ള ഗ്യാലക്സി ഇസഡ് ഫോൾഡ് 4ൽ 4,400mAh ബാറ്ററിയാണ് സാംസങ് നൽകിയിരിക്കുന്നത്.

അതേസമയം, സാംസങ് ​ഗാലക്സി ഇസഡ് ഫ്ലിപ് 4 ആൻഡ്രോയ്ഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1.1ൽ പ്രവർത്തിക്കുന്നു. 6.7 ഇഞ്ച് പ്രൈമറി ഫുൾ-എച്ച്‌ഡി+ ഡൈനാമിക് അമോലെഡ് 2X ഇൻഫിനിറ്റി ഫ്ലെക്‌സ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 8GB റാമുമായി ജോടിയാക്കിയ Qualcomm Snapdragon 8+ Gen 1 SoC ആണ് ക്ലാംഷെൽ ഫോൾഡബിൾ സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.

25W ഫാസ്റ്റ് ചാർജർ സാധ്യമായ ഗ്യാലക്സി ഇസഡ് ഫ്ലിപ് 4ൽ 3,700mAh ബാറ്ററിയാണ് സാംസങ് നൽകിയിരിക്കുന്നത്. വാട്ടർ റെസിസ്റ്റിനായുള്ള IPX8 റേറ്റ് കരസ്ഥമാക്കിയിട്ടുള്ള ഗ്യാലക്സി ഇസഡ് ഫ്ലിപ് 4 ആർമർ അലുമിനിയം ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.

TAGS :
Next Story