Quantcast

സമൂഹമാധ്യമങ്ങളിൽ ഫിനാൻഷ്യൽ ഇൻഫ്‌ളുവൻസറാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ...

അനധികൃതമായി ട്രേഡിംഗ് നിർദേശങ്ങൾ നൽകുന്നവർക്ക് നേരത്തേ ടെലഗ്രാമിലും വാട്‌സ് ആപ്പിലും നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-11-19 14:26:18.0

Published:

19 Nov 2022 2:22 PM GMT

സമൂഹമാധ്യമങ്ങളിൽ ഫിനാൻഷ്യൽ ഇൻഫ്‌ളുവൻസറാണോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞോളൂ...
X

ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ ഫിനാൻഷ്യൽ ഇൻഫ്‌ളുവൻസർമാരെ നിരീക്ഷിക്കാൻ നീക്കവുമായി സെക്യൂരിറ്റി എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി). യൂട്യൂബ്,ഇൻസ്റ്റഗ്രാം,ട്വിറ്റർ എന്നീ പ്ലാറ്റ്‌ഫോമുകളിൽ ട്രേഡിംഗ് സംബന്ധിയായ ഉപദേശങ്ങൾ നൽകുന്നവരെ നിയന്ത്രിക്കുകയാണ് ലക്ഷ്യം.

ലൈസൻസ് ഇല്ലാതെ ആളുകൾ ഫിനാൻസ് ബന്ധപ്പെടുത്തിയുള്ള കാര്യങ്ങളിൽ നിർദേശങ്ങൾ നൽകുന്നത് വർധിക്കുന്ന സാഹചര്യത്തിലാണ് സെബി നടപടിയ്‌ക്കൊരുങ്ങുന്നത്. അനധികൃതമായി ട്രേഡിംഗ് നിർദേശങ്ങൾ നൽകുന്നവർക്ക് നേരത്തേ ടെലഗ്രാമിലും വാട്‌സ് ആപ്പിലും സെബി നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു.

'ഫിൻഫ്‌ളുവൻസേഴ്‌സ്' എന്നറിയപ്പെടുന്ന ഇത്തരം ഇൻഫ്‌ളുവൻസർമാർക്ക് നേരെ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സെബി അംഗം എസ്.കെ മൊഹന്തി അറിയിച്ചു.

TAGS :
Next Story