Quantcast

നിങ്ങളുടെ സോഷ്യൽ മീ‍ഡിയ പാസ്‌വേഡുകൾ ഇതാണോ? ഒരു സെക്കൻഡിൽ ഹാക്ക് ചെയ്യപ്പെടാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം 183 മില്ല്യൺ ഇമെയിൽ പാസ്‌വേഡുകൾ ചോർന്നതായാണ് പറയുന്നത്. ജീമെയിലുമായി ബന്ധിപ്പിച്ച ഇമെയിൽ അക്കൗണ്ടുകളുടേത് ഉൾപ്പെടെ വൻതോതിലുള്ള ഡാറ്റ ചോർച്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്

MediaOne Logo

Web Desk

  • Published:

    31 Oct 2025 12:17 PM IST

നിങ്ങളുടെ സോഷ്യൽ മീ‍ഡിയ പാസ്‌വേഡുകൾ ഇതാണോ? ഒരു സെക്കൻഡിൽ ഹാക്ക് ചെയ്യപ്പെടാം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
X

സൈബർ ഇടങ്ങളുടെ നട്ടെല്ല് എന്നറിയപ്പെടുന്നത് അവയ്ക്കായി ഉപയോ​ഗിക്കുന്ന പാസ്‌വേഡുകൾ തന്നെയാണ്. ബാങ്ക് അക്കൗണ്ടുകൾക്കും വെബ്‌സൈറ്റുകളിലും ഇ-മെയിൽ അഡ്രസിനും സോഷ്യൽ മീ‍ഡിയ അക്കൗണ്ടുകൾക്കും ഉൾപ്പെടെ നൽകുന്ന പാസ്‌വേഡുകളാണ് അവ ഹാക്കർമാരിൽ നിന്നും സുരക്ഷിതമായി നിർത്തുന്നത്. സൈബർ സുരക്ഷാ ലംഘന കേസുകൾ ദിനംപ്രതി വർദ്ധിച്ചുവരുകയാണ്. പക്ഷെ എന്നാലും ഇപ്പോഴും ദുർബലമായ പാസ്‌വേഡുകളാണ് ആളുകൾ ഉപയോ​ഗിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ട് പ്രകാരം ഡാറ്റാ ലംഘനത്തെ തുടർന്ന് 183 മില്ല്യൺ ഇമെയിൽ പാസ്‌വേഡുകൾ ചോർന്നതായാണ് റിപ്പോർട്ട്. ജീമെയിലുമായി ബന്ധിപ്പിച്ച ഇമെയിൽ അക്കൗണ്ടുകളുടേത് ഉൾപ്പെടെ വൻതോതിലുള്ള ഡാറ്റ ചോർച്ചയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബ്രീച്ച്-നോട്ടിഫിക്കേഷൻ സൈറ്റായ ഹാവ് ഐ ബീൻ പവ്നെഡ് നടത്തുന്ന ഓസ്‌ട്രേലിയൻ സുരക്ഷാ ഗവേഷകനായ ട്രോയ് ഹണ്ടാണ് ഇക്കാര്യം പുറത്ത് അറിയിച്ചത്. 3.5 ടെറാബൈറ്റ് ഡാറ്റകൾ ഓൺലൈനിൽ ലഭ്യമാണെന്നാണ് കണ്ടെത്തൽ. 875 മുഴുനീള എച്ച്ഡി സിനിമകൾക്ക് തുല്യമാണ് ഇതെന്നും വെബ്‌സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. ലീക്കായ ഡാറ്റകളിൽ 183 മില്ല്യൺ സ്വതന്ത്ര അക്കൗണ്ടുകളും മുൻകാലങ്ങളിൽ ഇത്തരം ഭീഷണികൾ ബാധിക്കാത്ത 16.4 ദശലക്ഷം പേരുടെ വിലാസങ്ങൾ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങളും അടങ്ങിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഏപ്രിലിലാണ് ലംഘനം നടന്നതായി ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയുൾപ്പെടെ 44 രാജ്യങ്ങളിലായി ഗവേഷണം നടത്തിയ ഏറ്റവും സാധാരണമായ പാസ്‌വേഡുകളുടെ ഒരു ലിസ്റ്റ് നോർഡ് പാസ് വെബ്‌സൈറ്റ് അടുത്തിടെ പ്രസിദ്ധീകരിച്ചു. ഇതിനായി, ഡാർക്ക് വെബിലുൾപ്പെടെ ലഭ്യമായ വിവിധ ഉറവിടങ്ങളിൽ നിന്ന് നോർഡ് പാസ് ഡാറ്റ വേർതിരിച്ചെടുക്കുകയും ചെയ്തു. ഏറ്റവും സാധാരണയായി ഉപയോ​ഗിക്കുന്ന 45 പാസ്‌വേഡുകളാണ് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്. പാസ്‌വേഡുകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രസർക്കാരിൻ്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും പുറപ്പെടുവിച്ചിരുന്നു. കുറഞ്ഞത് 8 ക്യാരക്ടറുകൾ ഉൾപ്പെടുത്തി, സങ്കീർണ്ണമായ പാസ്‌വേഡുകൾ ഉപയോഗിക്കണം എന്നാണ്.

ഇ​ഗ്ലീഷിലെ വലിയക്ഷരവും ചെറിയക്ഷരവും പാസ്‌വേഡുകളിൽ ഉപയോ​ഗിക്കണം. (ഉദാ. AZ, az)

1. കുറഞ്ഞത് ഒരു സംഖ്യയെങ്കിലും ഉപയോ​ഗിക്കണം. (ഉദാ. 0-9)

2. കുറഞ്ഞത് ഒരു പ്രത്യേക പ്രതീകമെങ്കിലും ഉപയോ​ഗിക്കണം. (ഉദാ. ~!@#$%^&*()_-+=)

3. 120 ദിവസത്തിലൊരിക്കലെങ്കിലും പാസ്‌വേഡുകൾ മാറ്റണം.

4. മൾട്ടി-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക.

ഒന്നിലധികം അക്കൗണ്ടുകൾക്ക് ഒരേ പാസ്‌വേഡ് ഉപയോഗിക്കാൻ പാടില്ല. ബ്രൗസറിലോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലോ പാസ്‌വേഡുകൾ സേവ് ചെയ്യരുത്. പാസ്‌വേഡുകൾ, ഐപി വിലാസങ്ങൾ അല്ലെങ്കിൽ മറ്റ് സെൻസിറ്റീവായ വിവരങ്ങൾ എന്നിവ പോസ്റ്റ്-ഇറ്റ് നോട്ടുകൾ അല്ലെങ്കിൽ പ്ലെയിൻ പേപ്പർ പോലുള്ള സുരക്ഷിതമല്ലാത്ത മെറ്റീരിയലിൽ എഴുതി വയ്ക്കരുത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ പാസ്‌വേഡുകളെക്കുറിച്ചും വെബ്‌സൈറ്റിൽ പരാമർശമുണ്ട്. കോർപ്പറേഷനുകളുടെയും വ്യക്തികളുടെയും ഏറ്റവും സാധാരണമായ 10 പാസ്‌വേഡുകൾ ഏതാണ്ട് സമാനമാണ്. 6 വർഷത്തെ ഡാറ്റ വിശകലനം ചെയ്തതിൽ നിന്ന്, ആളുകളുടെ പാസ്‌വേഡ് ശീലങ്ങൾ മാറിയിട്ടില്ലെന്നു വെബ്‌സൈറ്റ് പറയുന്നു.

ഏറ്റവും സാധാരണയായി ഉപയോഗിക്കുന്ന 45 പാസ്‌വേഡുകൾ ഇതാണ്.

1. 123456

2. 123456789

3. 12345678, 12345678, 12345678, 12345678, 12345678, 1234560

4. secret

5. password

6. qwerty123

7. qwerty1

8. 111111

9. 123123

10. 1234567890

11. Qwerty

12. 1234567

13. 11111111

14. Abc123

15. iloveyou

16. 123123123

17. 000000

18. a123456

19. password1

20. 654321

21. q1w2e3r4t5y6

22. 987654321

23. 123321

24. TimeLord12

25. qwertyuiop

26. Password

27. 666666

28. 112233

29. P@ssw0rd

30. princess

31. 1qaz2wsx3edc

32. asdfghjkl

33. 88888888

34. 1234561

35. abcd1234

36. 121212

37. 1q2w3e4r

38. monkey

39. zxcvbnm

40. a123456789

41. football

42. dragon

43. ashley

44. baseball

45. Sunshine

TAGS :
Next Story