Quantcast

പബ്ജിയെ വെല്ലാൻ 'ദ ഡിവിഷൻ'; മൊബൈൽ ഗെയിമുമായി യുബിസോഫ്റ്റ്

പബ്ജി, കോൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പോലെ ഓപൺ വേൾഡ് ഗെയിമായെത്തുന്ന ഡിവിഷന്റെ മൊബൈൽ വകഭേദത്തിന്റെ പേര് 'ദ ഡിവിഷൻ റീസർജൻസ്' എന്നാണ്

MediaOne Logo

Web Desk

  • Updated:

    2022-07-10 12:26:50.0

Published:

10 July 2022 12:22 PM GMT

പബ്ജിയെ വെല്ലാൻ ദ ഡിവിഷൻ; മൊബൈൽ ഗെയിമുമായി യുബിസോഫ്റ്റ്
X

'ദ ഡിവിഷൻ' എന്ന യുബിസോഫ്റ്റിന്റെ (Ubisoft) ലോകപ്രശസ്ത ഗെയിമിന്റെ മൊബൈൽ വേർഷനുമെത്തുന്നു. പബ്ജി, കോൾ ഓഫ് ഡ്യൂട്ടി തുടങ്ങിയ ഗെയിമുകൾ പോലെ ഓപൺ വേൾഡ് ഗെയിമായെത്തുന്ന ഡിവിഷന്റെ മൊബൈൽ വകഭേദത്തിന്റെ പേര് 'ദ ഡിവിഷൻ റീസർജൻസ്' എന്നാണ്.

ആൻഡ്രോയ്ഡ്-ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളിൽ ഗെയിം സൗജന്യമായി കളിക്കാൻ സാധിക്കും. ഗെയിമിന്റെ ഔദ്യോഗിക പ്രഖ്യാപനം കിടിലൻ ട്രെയിലറിനൊപ്പമാണ് യുബിസോഫ്റ്റ് അവതരിപ്പിച്ചത്.

ന്യൂയോർക്ക് സിറ്റിയിൽ വിന്യസിച്ചിരിക്കുന്ന സ്ട്രാറ്റജിക് ഹോംലാൻഡ് ഡിവിഷൻ (SHD)ഏജന്റുമാരായിട്ടായിരിക്കും ഗെയിമർമാർ പ്രവർത്തിക്കുക. 'ദി ഫ്രീമെൻ' എന്ന വിമത ഗ്രൂപ്പിന്റെ കൈയ്യിലകപ്പെട്ട സമൂഹത്തെ തിരികെ കൊണ്ടുവരലും പൗരന്മാരെ രക്ഷിക്കലുമാണ് ഏജന്റുമാരുടെ ഡ്യൂട്ടി.

ഗെയിമർമാർ നഗരത്തിലെ ഓരോ ബ്ലോക്കുകളുടെയും നിയന്ത്രണം സ്വന്തമാക്കിക്കൊണ്ടാണ് മുന്നേറേണ്ടത്. എന്തായാലും ഡിവിഷൻ എന്ന ഐക്കോണിക് ഗെയിമിനെ മൊബൈൽ ഗെയിം ഫോർമാറ്റിലേക്ക് പറിച്ചുനടുമ്പോഴുള്ള മാറ്റം കാണാനായി കാത്തിരിക്കുകയാണ് ആരാധകരും ഗെയിമർമാരും. ഗെയിമിന്റെ റിലീസിങ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല.

TAGS :
Next Story