Quantcast

ബഹിരാകാശ ജീവിതം ഇങ്ങനെയാണ്; സുല്‍ത്താന്‍ അൽ നെയാദിയുടെ പുതിയ വീഡിയോ

നിലയത്തിലെ പരിമിതമായ സാഹചര്യത്തിൽ അവിടുത്തെ താമസക്കാർ തങ്ങളുടെ വസ്ത്രങ്ങൾ, സ്വകാര്യ വസ്തുക്കൾ മുതലായവ എങ്ങനെയാണ് സൂക്ഷിച്ചുവെക്കുന്നത് എന്നായിരുന്നു പലരുടേയും ചോദ്യം

MediaOne Logo

Web Desk

  • Updated:

    2023-07-12 15:35:03.0

Published:

12 July 2023 9:03 PM IST

This is what life in space is like; Sultan Al Neyadis new video
X

സുൽത്താൻ അൽ നെയാദിയുടെ ബഹിരാകാശ ദൗത്യവുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ഇതിനോടകം പുറത്തുവന്നുകഴിഞ്ഞു. ബഹിരാകാശ നടത്തം പൂർത്തിയാക്കിയ ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാണ് യു.എ.ഇയുടെ സുൽത്താൻ അൽ നെയാദി. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന അൽ നെയാദി നിലയത്തിലെ നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഇതിന്റെയെല്ലാ കമന്റ് ബോക്‌സിൽ നിരവധിയാളുകൾ ഒട്ടേറെ സംശയങ്ങളും പങ്കുവെച്ചിരുന്നു. നിലയത്തിലെ പരിമിതമായ സാഹചര്യത്തിൽ അവിടുത്തെ താമസക്കാർ തങ്ങളുടെ വസ്ത്രങ്ങൾ, സ്വകാര്യ വസ്തുക്കൾ മുതലായവ എങ്ങനെയാണ് സൂക്ഷിച്ചുവെക്കുന്നത് എന്നായിരുന്നു പലരുടേയും ചോദ്യം. ഇതിനെല്ലാം പുതിയ വീഡിയോയിലൂടെ മറുപടി പറയുകയാണ് സുൽത്താൻ അൽ നെയാദി.

TAGS :
Next Story