Quantcast

യുപിഐ ഇടപാടുകൾക്ക് പണം നൽകേണ്ടി വരുമോ, എന്താണ് സത്യാവസ്ഥ ? എൻസിപിഐ പറയുന്നു

യുപിഐ പേയ്‌മെന്റ് സംബന്ധിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെ സർക്കുലർ ബുധനാഴ്ച രാവിലെ പുറത്തിറങ്ങിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-03-29 13:04:24.0

Published:

29 March 2023 12:49 PM GMT

UPI Transactions Over Rs 2,000 To Attract 1.1% Fee,
X

യുപിഐ പേയ്‌മെന്റ് സംബന്ധിച്ച് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) യുടെ സർക്കുലർ ബുധനാഴ്ച രാവിലെ പുറത്തിറങ്ങിയിരുന്നു. പേയ്‌മെന്റുകൾക്ക് ചാർജ് ഈടാക്കുമെന്നായിരുന്നു സർക്കുലർ. 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഈ നിരക്ക് ഈടാക്കുമെന്നായിരുന്നു റിപ്പോർട്ട്. ഇതോടെ ഉപഭോകതാക്കൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടായി. സമൂഹമാധ്യമങ്ങളിൽ ഈടാക്കുന്ന പണത്തെ സംബന്ധിച്ച് പലവിധ റൂമറുകളും പരന്നു. വൈകാതെ എൻപിസിഐ വാർത്താക്കുറിപ്പ് ഇറക്കി വിശദീകരണം നൽകുകയും ചെയ്തു. പിപിഐ മർച്ചന്റ് ഇടപാടുകൾക്ക് മാത്രമേ ഇന്റർചേഞ്ച് ചാർജുകൾ ബാധകമാകൂ എന്ന് വ്യക്തമാക്കിയാണ് എൻപിസിഐ വർത്താകുറിപ്പ് ഇറക്കിയത്.

എൻസിപിഐ പറയുന്നു

പ്രീപെയ്ഡ് പേയ്മെന്റ് ഇൻസ്ട്രുമെന്റ്സ് (പിപിഐ) വഴിയുള്ള യുപിഐ പേയ്മെന്റുകൾക്കാണ് 2023 ഏപ്രിൽ 1 മുതൽ 1.1 ശതമാനം ഇന്റർചേഞ്ച് ഫീസ് ഈടാക്കുക. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ വ്യാപാരി ഇടപാടുകൾക്കും ഫീസ് ഈടാക്കും എന്നാൽ ഇത് ഉപഭോക്താക്കൾക്ക് ബാധകമല്ല. അതായത്, പിപിഐ, ഗൂഗിൾ പേ, പേടിഎം, ഫോൺ പേ തുടങ്ങിയ ആപ്പുകളിൽ ചെയ്യുന്നതുപോലുള്ള പിയർ-ടു-പിയർ, പിയർ-ടു-പിയർ-മർച്ചന്റ് ഇടപാടുകൾക്ക് ഇത് ബാധകമല്ല.

സാധാരണ ഉപയോക്താവിൽ നിന്ന് യാതൊരു നിരക്കും ഈടാക്കില്ല. കൂടാതെ, ബാങ്ക് അക്കൗണ്ടിൽ നിന്ന് ബാങ്ക് അക്കൗണ്ടിലേക്കുള്ള യുപിഐ പേയ്‌മെന്റ് പൂർണമായും സൗജന്യവുമാണ്. അതായത് 99.9 ശതമാനം ഇടപാടുകളും യുപിഐ അടിസ്ഥാനമാക്കിയുള്ള ആപ്പുകൾ വഴിയാണ് നടക്കുന്നത്. ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് ഇതിൽ ലിങ്ക് ചെയ്തിട്ടുമുണ്ട്. അതുവഴിയാണ് പണമിടപാട് നടത്തുന്നത് അതുകൊണ്ടു തന്നെ സാധാരണ ഉപഭോക്താവിന് ഇത് സൗജന്യവുമാണ്.

വിശദീകരണവുമായി പേടിഎം

ട്രാൻസാക്ഷന് പണം ഈടാക്കും എന്ന വാർത്ത പരന്നതോടെ പേടിഎമ്മും വിശദീകരണവുമായി എത്തി. പേടിഎം സ്ഥാപകൻ വിജയ് ശേഖറാണ് ഉപയോക്താക്കളുടെ ആശയക്കുഴപ്പത്തിന് മറുപടിയുമായി എത്തിയത്. ബാങ്ക് അക്കൗണ്ടിൽ നിന്നോ വാലറ്റിൽ നിന്നോ യുപിഐ പേയ്‌മെന്റുകൾ നടത്തുന്നത് തികച്ചും സൗജന്യമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഉപഭോക്താക്കൾക്ക് യുപിഐ വഴി പണമടയ്ക്കുന്നതിന് ചാർജ് ഈടാക്കില്ല. പ്രചരിക്കുന്നതെല്ലാം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരാണ് പണം നൽകേണ്ടത്?

പ്രീപെയ്ഡ് പേയ്‌മെന്റ് ഇൻസ്ട്രുമെന്റ് (ppi) വഴി നടത്തുന്നവരാണ് ചാർജ് നൽകേണ്ടിവരിക. അതും 2000 രൂപയ്ക്ക് മുകളിൽ നടക്കുന്ന മർച്ചന്റ് പേയ്‌മെന്റുകൾക്കാണ് ഇന്റർചേഞ്ച് ചാർജ് ഈടാക്കാൻ എൻപിസിഐ സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുള്ളത്. അതായത് കാർഡ്, വാലറ്റ് തുടങ്ങിയവ വഴി നടത്തുന്ന പണമിടപാടുകൾക്കുള്ളതാണ് ഈ നിരക്ക്.

ഇന്റർചേഞ്ച് ചാർജുകൾ ഈടാക്കാൻ എൻപിസിഐ ശുപാർശ ചെയ്തിരിക്കുന്നത് മർച്ചന്റ് പേയ്‌മെന്റുകൾക്ക് മാത്രമാണ്. അതായത്, മറ്റൊരാൾക്ക് പണം അയയ്ക്കുന്നതിനോ കടയുടമയ്ക്ക് പണമടയ്ക്കുന്നതിനോ സാധാരണ ഉപയോക്താവ് ഒരു ചാർജും നൽകേണ്ടതില്ല.

യുപിഐ വഴി നടത്തുന്ന വാലറ്റ്, കാർഡ് ട്രാൻസാക്ഷനുകൾക്ക് ആണ് ചാർജ് വരിക എന്ന് പറഞ്ഞല്ലോ. വാലറ്റുകൾ ഇൻ്റർ ഓപ്പറബിൾ ആക്കുക, യുപിഐ വഴി കാർഡ് പേയ്മെൻ്റ് സാധ്യമാക്കുക എന്നിവയാണ് ഫീസ് ഈടാക്കാതിരിക്കാൻ ചെയ്യേണ്ടത്.

TAGS :
Next Story