പേനയുടെ അടപ്പിൽ എന്തിനാണ് ഒരു ദ്വാരം; ചിലപ്പോൾ അത് ജിവൻ വരെ രക്ഷിക്കും
1991-ൽ, ബിഐസി ഉൾപ്പെടെയുള്ള കമ്പനികൾ പേനയുടെ മുകളിൽ ഒരു ദ്വാരം രൂപകൽപ്പന ചെയ്തു തുടങ്ങി

കാലങ്ങളായി പേന ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ പേനയുടെ അടപ്പിലെ ദ്വാരം എന്തിനാണെന്ന് പലർക്കും അറിയില്ല. ക്ലാസ് മുറികളിലെ ഒഴിവ് നേരങ്ങളിൽ വിസിൽ വിളിക്കാൻ വേണ്ടിയാണ് നമ്മൾ പലപ്പോഴും ഇതിൽ കൗതുകം കാണുക. പരീക്ഷകൾ എഴുതാനും, ചെക്കുകൾ ഒപ്പിടാനും, പലചരക്ക് ലിസ്റ്റുകൾ തയ്യാറാക്കാനും തുടങ്ങി പേനകൾ നമ്മളുടെ ജീവിതത്തിൻ്റെ കൂടി ഭാഗമായി മാറി.
1991-ൽ, ബിഐസി ഉൾപ്പെടെയുള്ള കമ്പനികൾ ഓരോ ബോൾപോയിന്റ് പേനയുടെയും മുകളിൽ ഒരു ചെറിയ ദ്വാരം രൂപകൽപ്പന ചെയ്തു തുടങ്ങി, എന്നാൽ അതിന്റെ ആവശ്യം പലർക്കും അവ്യക്തമായിരുന്നു. പേനയിലെ മഷിയെ സംരക്ഷിക്കുക മാത്രമല്ല അതിൻ്റെ ലക്ഷ്യം, അത് ഉപയോക്താവിനെ സംരക്ഷിക്കുകയും ചെയ്യുന്നു.
ദ്വാരം കാരണം, വായു മർദ്ദം സ്ഥിരപ്പെടുത്തുകയും മഷി ഉണങ്ങുന്നത് തടയുകയും ചെയ്യുന്നു. ബോൾപോയിന്റ് പേനകൾ ദീർഘനേരം നിലനിൽക്കാൻ ഏറ്റവും നല്ല മാർഗം ഓരോ ഉപയോഗത്തിനു ശേഷവും അടപ്പ് മാറ്റിസ്ഥാപിക്കുക എന്നതാണ്. മറ്റൊരു രീതിയിൽ സുരക്ഷയ്ക്കായാണ് കമ്പനികൾ പേനയുടെ അടപ്പിൽ ചെറിയ ദ്വാരം വയ്ക്കുന്നത്. ചെറിയ കുട്ടികൾ ഉൾപ്പെടെ അബദ്ധത്തിൽ ഇത് വിഴുങ്ങാൻ സാധ്യതയുണ്ട്. അത്തരം സന്ദർഭങ്ങളിൽ ശ്വാസംമുട്ടൽ തടയുന്നതിനാണ് ഈ ദ്വാരം സഹായിക്കും. BIC പേനകളുടെ അടപ്പിൽ ദ്വാരം ഉണ്ടാകാനുള്ള കാരണം, അബദ്ധത്തിൽ അവ വിഴുങ്ങിയാൽ ശ്വാസനാളം പൂർണ്ണമായും തടസ്സപ്പെടുന്നത് തടയുന്നതിനാമെന്ന് എന്ന് കമ്പനി വെബ്‌സൈറ്റ് പറയുന്നുത്.
Adjust Story Font
16

