Quantcast

ആദ്യം എയർടെൽ: പിന്നാലെ 'വി'; നിരക്ക് കൂട്ടിത്തുടങ്ങി

ഓരോ ഉപയോക്താവിനില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വീയും താരിഫുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ എയര്‍ടെല്ലും ഇതെ കാരണം തന്നെയാണ് വ്യക്തമാക്കിയിരുന്നത്. നവംബര്‍ 25 മുതല്‍ വീയുടെ നിരക്കില്‍ മാറ്റം വരും.

MediaOne Logo

Web Desk

  • Updated:

    2021-11-23 13:21:10.0

Published:

23 Nov 2021 1:20 PM GMT

ആദ്യം എയർടെൽ: പിന്നാലെ വി; നിരക്ക് കൂട്ടിത്തുടങ്ങി
X

എയർടെലിന് പിന്നാലെ പ്രീപെയ്ഡ് പ്ലാനിങ്ങിൽ മാറ്റംവരുത്തി വൊഡാഫോണ്‍ ഐഡിയയും(വി). ഓരോ ഉപയോക്താവില്‍ നിന്നുള്ള ശരാശരി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിയും താരിഫുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നത്. നേരത്തെ എയര്‍ടെല്ലും ഇതെ കാരണം തന്നെയാണ് വ്യക്തമാക്കിയിരുന്നത്. നവംബര്‍ 25 മുതല്‍ വീയുടെ നിരക്കില്‍ മാറ്റം വരും.

എയർടെൽ പ്ലാനിനേക്കാൾ അൽപ്പം താഴ്ത്തിയാണ്​ വിയുടെ താരിഫ്​ വർധന. എന്നാൽ ചില പ്ലാനുകൾ ഇരുകമ്പനികളുടേതും സമാനവുമാണ്​. ഏറ്റവും കുറഞ്ഞ നിരക്കായ 79ന്‍റെ പ്ലാനിന്​ ഇനി 99 രൂപ നൽകേണ്ടിവരും. 28 ദിവസത്തെ ലിമിറ്റഡ്​ ലോക്കൽ എസ്​.ടി.ഡി കോളും 200 എം.ബി ഡേറ്റയുമാണ്​ പ്ലാനിന്​ നൽകുക. 2399 രൂപയുടെ ഏറ്റവും ഉയർന്ന പ്ലാനിന്​ ഇനി 2899 രൂപ നൽകേണ്ടിവരും. ഡേറ്റ​​ ടോപ്​ അപ്​ പ്ലാനിന്‍റെയും നിരക്കുകൾ വർധിപ്പിച്ചു. 67 രൂപ വരെയാണ് ഏറ്റവും ഉയർന്ന​ വർധന. ഇതോടെ 48 രൂപയുടെ പ്ലാൻ 58 രൂപയാകും. 351 രൂപയുടെ പ്ലാനിന്​ നവംബർ 25 മുതൽ 418 രൂപയും നൽകേണ്ടിവരും.

അതേസമയം എയര്‍ടെല്‍ വരിക്കാരുടെ ജനപ്രിയ പ്രതിമാസ പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം കുറഞ്ഞത് 50 രൂപ എങ്കിലും അധികം നല്‍കേണ്ടി വരും. ഏറെ ആളുകള്‍ ഉപയോഗിച്ചിരുന്ന, 56 ദിവസത്തെയും 84 ദിവസത്തെയും വാലിഡിറ്റിയുള്ള പ്ലാനുകള്‍ക്ക് പുതുക്കിയ നിരക്ക് പ്രകാരം യഥാക്രമം 479 രൂപയും 455 രൂപയും നല്‍കേണ്ടി വരും. നേരത്തെ അത് യഥാക്രമം 399 രൂപയും 449 രൂപയുമായിരുന്നു.


വീയുടെ പുതിയ പ്ലാനുകള്‍

എയർടെൽ നിരക്കുകൾ വർധിപ്പിച്ചതിന് പിന്നാലെ മറ്റു കമ്പനികളും സമാനപാതയിൽ വരുമെന്ന് ഉറപ്പായിരുന്നു. വീ കൂടി എത്തിയതോടെ ഇനി ജിയോയും നിരക്കുകൾ വർധിപ്പിച്ചേക്കും. എയർടെല്ലിനും ജിയോക്കുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ളത്. അതേസമയം ബിഎസ്എൻഎല്ലും പുതിയ മാറ്റത്തിന്റെ ഭാഗമാകുമോ എന്നാണ് അറിയേണ്ടത്.

TAGS :
Next Story