Quantcast

നിങ്ങൾ VLC മീഡിയ പ്ലയർ ഉപയോഗിക്കുന്നവരാണോ ? കരുതിയിരിക്കുക

വിഎൽസി പ്ലെയർ ഉപയോഗിച്ച് മാൽവെയർ ആക്രമണം നടക്കുന്നുണ്ടെന്നാണ് സിമാന്റെകിലെ സൈബർ സുരക്ഷാ ഗവേഷകർ പറയുന്നത്

MediaOne Logo

Web Desk

  • Published:

    11 April 2022 12:49 PM GMT

നിങ്ങൾ VLC മീഡിയ പ്ലയർ ഉപയോഗിക്കുന്നവരാണോ ? കരുതിയിരിക്കുക
X

നിരവധി പേർ ഉപയോഗിക്കുന്ന മീഡിയാ പ്ലെയറാണ് വിഎൽസി (VLC). എല്ലാ വീഡിയോ ഫോർമാറ്റുകളെയും പിന്തുണയ്ക്കുന്നതുകൊണ്ടും വേഗത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടും ഈ മീഡിയാ പ്ലെയറിന് സ്വീകാര്യതയേറുന്നു.

എന്നാൽ, വിഎൽസി പ്ലയറിനെക്കുറിച്ച് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ അത്ര സുഖകരമല്ല. വിഎൽസി പ്ലെയർ ഉപയോഗിച്ച് മാൽവെയർ ആക്രമണം നടക്കുന്നുണ്ടെന്നാണ് സിമാന്റെകിലെ സൈബർ സുരക്ഷാ ഗവേഷകർ പറയുന്നത്.സികാഡ എന്നും എപിടി10 എന്നും വിളിക്കപ്പെടുന്ന ചൈനീസ് ഭരണകൂട പിന്തുണയുള്ള സംഘം വിൻഡോസ് കമ്പ്യൂട്ടറിലെ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിച്ച് നിരീക്ഷണ മാൽവെയറുകൾ പ്രചരിപ്പിക്കുകയാണ്.

ലോകത്തുടനീളമുള്ള രാജ്യങ്ങളിലെ സർക്കാർ സ്ഥാപനങ്ങൾ, നിയമ സ്ഥാപനങ്ങൾ, മത സ്ഥാപനങ്ങൾ, ടെലികോം സ്ഥാപനങ്ങൾ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ എൻജിഒകൾ എന്നിവയെ ലക്ഷ്യമിട്ടാണ് ഈ സൈബറാക്രമണം. വിഎൽസിയുടെ യഥാർത്ഥ സോഫ്റ്റ് വെയറിൽ തന്നെയാണ് ഹാക്കർമാർ മാൽവെയറിനെ കടത്തിവിട്ടിരിക്കുന്നത്.

2021 പകുതിയോടെയാണ് സികാഡയുടെ ആക്രമണം തുടങ്ങിയത്. ചാരവൃത്തി ലക്ഷ്യമിട്ടാണ് ഈ സൈബറാക്രമണമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു.

TAGS :
Next Story