Quantcast

ഇതെന്ത് മറിമായം? ഐഫോൺ പ്രോ മാക്‌സിന്റെ കളർ മാറുന്നോ?

ഐഫോണിന്റെ ഈ വർഷത്തെ ശ്രദ്ധേയ വാരിയന്റ് കൂടിയായിരുന്നു ഓറഞ്ച് നിറത്തിലുള്ള പ്രോ മാക്‌സ്

MediaOne Logo

Web Desk

  • Updated:

    2025-10-16 08:07:33.0

Published:

16 Oct 2025 11:47 AM IST

ഇതെന്ത് മറിമായം? ഐഫോൺ പ്രോ മാക്‌സിന്റെ കളർ മാറുന്നോ?
X

Photo-reddit

ന്യൂയോർക്ക്: സെപ്തംബറിലാണ് ഐഫോൺ 17 സീരിസ് അവതരിപ്പിച്ചത്. പുതുമകളോടെ എത്തിയ മോഡൽ ആദ്യ ആഴ്ചയിലെ കൗതുകത്തിനും റിവ്യൂകൾക്കും ശേഷം ഒരുവിധം ആപ്പിൾ പ്രേമികളൊക്കെ സ്വന്തമാക്കിക്കഴിഞ്ഞു.

മോഡലിന്റെ പുത്തൻ ഫീച്ചറുകളും ഡിസൈനിലെ മാറ്റവുമെല്ലാം ഇതിനകം തന്നെ ചർച്ചയാവുകയും ചെയ്തു. ചില ഭാഗങ്ങളിൽ നിന്ന് മോഡലിനെപ്പറ്റിയുള്ള പരാതികൾ ഉയരുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നിറം മാറുന്നു എന്നൊരു പരാതിയാണ് ചിലർ ഉന്നയിക്കുന്നത്. ഇതാകട്ടെ ഐഫോണിനെച്ചുറ്റിപ്പറ്റി കേള്‍ക്കാത്തൊരു പരാതിയും. ഐഫോൺ 17 പ്രോ മാക്‌സിന്റെ ഓറഞ്ച് കളർ വാരിയന്റിനാണ് ഈ നിറം മാറ്റം. നിറം മാറി റോസ് പിങ്ക് കളറായി മാറിയെന്നാണ് ചില ഉപയോക്താക്കള്‍ പങ്കുവെക്കുന്നത്.

പരാതി വ്യാപകമല്ലെങ്കിലും ഫോണിന്റെ ചില ഭാഗങ്ങൾ പതിയെ റോസ് കളറായി മാറുന്നു എന്നാണ് ഇവർ വ്യക്തമാക്കുന്നത്. ചിലപ്പോൾ ഒരു ബാച്ചിലെ തകരാറാകാം ഇതെന്നും അതിലെ മോഡലുകളിലെല്ലാം ഈ പ്രശ്‌നം ഉണ്ടാകാമെന്നുമാണ് സമൂഹമാധ്യമങ്ങളിലെ സംസാരം. എന്നാൽ ആപ്പിൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏതായാലും വാർത്തയും ചിത്രങ്ങളും പ്രചരിച്ചതോടെ ഓറഞ്ച് കളർ വാരിയന്റ് ഉടമകൾക്ക് ആശങ്കയുണ്ട്. പ്രത്യേകിച്ചും വൻവിലകൊടുത്ത് വാങ്ങിയതിനാൽ.

ആപ്പിളിന്റെ ഈ വർഷത്തെ ശ്രദ്ധേയ വാരിയന്റ് കൂടിയായിരുന്നു ഓറഞ്ച് നിറത്തിലുള്ള പ്രോ മാക്‌സ്. ഇതുവരെയുള്ള പ്രോ, പ്രോ മാക്സ് മോഡലുകളില്‍ നിന്നും അല്‍പം വ്യത്യാസത്തോടെയാണ് പ്രോ മാക്സ് അവതരിച്ചത്. ഐഫോൺ 17, എയർ, 17 പ്രോ, 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചത്.

Update on Orange IPhone 17 Pro Max that Turned Rose Gold
byu/DakAttack316 iniphone

TAGS :
Next Story