Quantcast

യുപിഐ ഇടപാട് വേഗത്തിലാക്കാൻ ക്യൂആർ കോഡ് സ്‌കാൻ ഫീച്ചറുമായി വാട്സ്ആപ്പ്

ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഫീച്ചര്‍

MediaOne Logo

Web Desk

  • Published:

    20 March 2024 9:22 AM GMT

WhatsApp
X

മുംബൈ: യു.പി.ഐ ഡിജിറ്റല്‍ ഇടപാട് കൂടുതല്‍ വേഗത്തിലാക്കാന്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ചാറ്റ് ലിസ്റ്റില്‍ നിന്ന് കൊണ്ട് തന്നെ യുപിഐ ക്യൂആര്‍ കോഡ് നേരിട്ട് സ്‌കാന്‍ ചെയ്യാന്‍ ഉപയോക്താവിനെ സഹായിക്കുന്നതാണ് ഫീച്ചര്‍.

പരീക്ഷണാടിസ്ഥാനത്തില്‍ അവതരിപ്പിക്കുന്ന ഫീച്ചര്‍ വൈകാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വേഗത്തില്‍ ഇടപാട് നടത്താന്‍ കഴിയുന്ന ഷോര്‍ട്ട്കട്ട് മാതൃകയിലാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കുക. സുരക്ഷിതമായി പണം അയയ്‌ക്കുന്നതിനും സ്വീകരിക്കുന്നതിനും നിരവധി ഉപയോക്താക്കൾ ഇതിനകം തന്നെ വാട്ട്‌സ്ആപ്പിന്റെ പെയ്മെന്റ് സംവിധാനം ഉപയോഗിക്കുന്നുണ്ട്.

പേമെന്റ് നടത്താനായി പല സ്‌ക്രീനുകള്‍ തുറക്കുന്നതും, ഒന്നിലധികം കാര്യങ്ങള്‍ ചെയ്യേണ്ടി വരുന്നതുമായ പ്രശ്‌നങ്ങള്‍ പുതിയ ഫീച്ചറോടെ അവസാനിക്കും. ഒറ്റ സ്‌ക്രീന്‍ തുറന്നാല്‍ തന്നെ എല്ലാ പേമെന്റും അതിലൂടെ നടത്താം. ഒരു പേമെന്റ് നടത്തുന്നതിലൂടെ നഷ്ടമാകുന്ന സമയവും ലാഭിക്കാനാവും. തുടക്കത്തില്‍ ആന്‍ഡ്രോയിഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചര്‍ ലഭ്യമാവുക. ചാറ്റ് ലിസ്റ്റില്‍ നിന്ന് ക്യൂആര്‍ കോഡ് സ്‌കാനിംഗ് ചെയ്യാനാവും.

അതേസമയം ഉപയോക്താക്കള്‍ തുടര്‍ച്ചയായി ആവശ്യപ്പെട്ട സ്റ്റാറ്റസ് അപ്‌ഡേറ്റ് ഫീച്ചര്‍, വാട്‌സ്ആപ്പ് ഉടന്‍ കൊണ്ടുവരും. സ്റ്റാറ്റസില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള വിഡിയോ ഉള്‍പ്പെടുത്തുന്നതാണ് പുതിയ അപ്‌ഡേറ്റ്. 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ മാത്രമേ സ്റ്റാറ്റസായി നിലവില്‍ അപ് ലോഡ് ചെയ്യാന്‍ കഴിയുകയുള്ളു. എന്നാല്‍ ഒരു മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള സ്റ്റാറ്റസ് പങ്കിടാനുള്ള ഫീച്ചറാണ് പരീക്ഷിക്കുന്നത്.

TAGS :
Next Story