Quantcast

ഡിലീറ്റ് ചെയ്യണ്ട; വാട്‌സ് ആപ്പ് സന്ദേശം എഡിറ്റ് ചെയ്യാൻ സൗകര്യമൊരുങ്ങുന്നു

സന്ദേശം ഡിലീറ്റ് ചെയ്യുന്നതിന് പകരം എഡിറ്റ് ചെയ്ത് അക്ഷരത്തെറ്റുകളും മറ്റു പിഴവുകളും തിരുത്താനാകുമെന്നതാണ് ഈ ഒപ്ഷന്റെ ഗുണം

MediaOne Logo

Web Desk

  • Published:

    1 Jun 2022 12:20 PM GMT

ഡിലീറ്റ് ചെയ്യണ്ട; വാട്‌സ് ആപ്പ് സന്ദേശം എഡിറ്റ് ചെയ്യാൻ സൗകര്യമൊരുങ്ങുന്നു
X

ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ് ആപ്പിൽ സന്ദേശം എഡിറ്റ് ചെയ്യാനുള്ള സൗകര്യമൊരുങ്ങുന്നു. സന്ദേശം അയച്ചു കഴിഞ്ഞാൽ നിശ്ചിത സമയത്തിനുള്ളിൽ ഡിലീറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഇപ്പോഴുണ്ട്. അതിന് പുറമേയാണ് പുതിയ ഒപ്ഷൻ വരുന്നത്. വാട്‌സ് ആപ്പ് പ്രവർത്തനം നിരീക്ഷിക്കുന്ന വാബെറ്റാഇൻഫോയാണ് പുതിയ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. നിലവിൽ വികസിപ്പിച്ചെടുത്ത എഡിറ്റ് സൗകര്യത്തിന്റെ സ്‌ക്രീൻ ഷോട്ട് ഇവർ പുറത്തുവിട്ടിരിക്കുകയാണ്. നാം അയച്ച സന്ദേശത്തിൽ അമർത്തിയാൽ ഇൻഫോ, കോപ്പി, എഡിറ്റ് എന്നീ ഒപ്ഷനുകൾ കാണിക്കുന്ന സ്‌ക്രീൻ ഷോട്ടാണ് ഇവർ പുറത്തുവിട്ടിരിക്കുന്നത്. സന്ദേശം ഡിലീറ്റ് ചെയ്യുന്നതിന് പകരം എഡിറ്റ് ചെയ്ത് അക്ഷരത്തെറ്റുകളും മറ്റു പിഴവുകളും തിരുത്താനാകുമെന്നതാണ് ഈ ഒപ്ഷന്റെ ഗുണം.


''സന്ദേശങ്ങളുടെ എഡിറ്റ് ഹിസ്റ്ററി അറിയാൻ വഴിയുണ്ടാകില്ല. എന്നാൽ ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുന്നതിനാൽ മാറ്റങ്ങളുണ്ടായേക്കാം. ഒരു സന്ദേശം എത്ര സമയം എഡിറ്റ് ചെയ്യാനാകുമെന്നത് വ്യക്തമല്ല. ഇക്കാര്യത്തിൽ വരുന്ന വിവരങ്ങൾ ഞങ്ങൾ നിങ്ങളെ അറിയിക്കും' വാബെറ്റ് ഇൻഫോ വാർത്തയിൽ വ്യക്തമാക്കി. ആൻഡ്രോയിഡ് ബെറ്റ വാട്‌സ്ആപ്പ് വേർഷനിലുള്ള ഫീച്ചർ ഉടൻ ഐഒസ്, ഡെസ്‌ക്‌ടോപ് വേർഷനുകളിലെത്തും.


2017 ൽ തന്നെ എഡിറ്റ് ഒപ്ഷൻ വരുന്നതിനെ കുറിച്ച് വാർത്തകളുണ്ടായിരുന്നു. ചില ബീറ്റ ഉപഭോക്താക്കൾക്ക് മാത്രം ലഭ്യമായിരുന്ന എഡിറ്റ് സൗകര്യം പൊതുജനങ്ങൾക്ക് നൽകിയിരുന്നില്ല. ട്വിറ്ററിലടക്കം ഇക്കാര്യം വാർത്തയായതിനെ തുടർന്നായിരുന്നു ഈ സൗകര്യം മാറ്റിവെച്ചിരുന്നത്. നീണ്ടകാലത്തെ പരീക്ഷണങ്ങൾക്കൊടുവിൽ മെസ്സേജ് റിയാക്ഷൻ ഫീച്ചർ വാട്‌സ് ആപ്പ് അവതരിപ്പിച്ചിരുന്നു. സന്ദേശങ്ങളിൽ ലോങ് പ്രസ് ചെയ്യുമ്പോൾ, മുകളിലായി മെസ്സേജ് റിയാക്ഷനുകൾ പ്രത്യക്ഷപ്പെടുന്ന വിധത്തിലാണ് ഫീച്ചർ ഒരുക്കിയിരിക്കുന്നത്. ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സക്കർബർഗ് ഇക്കാര്യം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആറ് ഇമോജി റിയാക്ഷനുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ലൈക്ക്, ലവ്, സർപ്രൈസ്, ചിരി, സങ്കടം, നന്ദി എന്നിവയാണവ. ഇത് മാറ്റാൻ സാധിക്കില്ല. പതിയെ കൂടുതൽ ഇമോജികൾ ലഭ്യമാക്കും.





WhatsApp introduces message editing feature

TAGS :
Next Story