Quantcast

വാട്‌സ്ആപ്പിന് ഇനി പണം കൊടുക്കേണ്ടിവരുമോ? അണിയറയില്‍ മെറ്റയുടെ പുതിയ നീക്കം

വ്യക്തിഗതമായ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാകും വാട്‌സ്ആപ്പ് പ്ലസ് എത്തുക എന്നാണ് റിപ്പോര്‍ട്ട്

MediaOne Logo
WhatsApp Plus premium subscription plan
X

മെറ്റയുടെ ജനപ്രിയ മെസ്സേജിങ് ആപ്പായ വാട്‌സ്ആപ്പ് ഉപയോഗിക്കാത്തവര്‍ ചുരുക്കമായിരിക്കും. നിത്യജീവിതത്തില്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത ഒന്നായി വാട്‌സ്ആപ്പ് മാറിക്കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഫ്രീയായി ഉപയോഗിക്കുന്ന വാട്‌സ്ആപ്പിന് ഇനി ഉപയോഗിക്കാന്‍ പണം കൊടുക്കേണ്ടിവരുമോ? അങ്ങനെ ഒരു പ്ലാന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിലാണ് ഇത് അറിയപ്പെടുക.

വ്യക്തിഗതമായ കൂടുതല്‍ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയാകും വാട്‌സ്ആപ്പ് പ്ലസ് എത്തുക എന്നാണ് റിപ്പോര്‍ട്ട്. ആപ്പിന്റെ തീം, ഐക്കണ്‍, നിറങ്ങള്‍ എന്നിവ മാറ്റാന്‍ വാട്‌സ്ആപ്പ് പ്ലസ് വരിക്കാരാകുന്നവര്‍ക്ക് സാധിക്കും. 14 ആപ്പ് ഐക്കണുകളും നിരവധിയായ കളര്‍ തീമുകളും ലഭിക്കുമെന്നാണ് ടെക് വെബ്‌സൈറ്റുകള്‍ പറയുന്നത്. 20 ചാറ്റുകള്‍ വരെ പിന്‍ ചെയ്തു വെക്കാന്‍ കഴിയും. നിലവില്‍ ഇത് മൂന്ന് മാത്രമാണ്. എക്‌സ്‌ക്ലുസീവ് റിങ്‌ടോണുകളും ലഭിക്കും. സാധാരണ വാട്‌സ്ആപ്പില്‍ ഇല്ലാത്ത സ്റ്റിക്കറുകള്‍, മെസ്സേജ് റിയാക്ഷനുകള്‍ എന്നിവയും പ്ലസ്സില്‍ ലഭിക്കും. മെസ്സേജുകള്‍ ഷെഡ്യൂള്‍ ചെയ്ത് വെക്കാനുള്ള സൗകര്യവുമുണ്ടാകും. നിലവില്‍ ഡെവലപ് ചെയ്തുകൊണ്ടിരിക്കുന്ന പ്ലസ് വേര്‍ഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ആന്‍ഡ്രോയിഡിലും ഐഒഎസിലും ലഭിക്കും.

വാട്‌സ്ആപ്പ് പ്ലസ് വന്നാലും നിലവിലെ സൗജന്യ വേര്‍ഷന്‍ ഇതുപോലെ തുടരും. അതിനാല്‍ എല്ലാവരും പണം കൊടുത്ത് വരിക്കാരാകേണ്ടിവരുമോ എന്ന ടെന്‍ഷന്‍ വേണ്ട. താല്‍പര്യമുള്ളവര്‍ മാത്രം സബ്‌സ്‌ക്രൈബ് ചെയ്ത് അധിക ഫീച്ചറുകള്‍ സ്വന്തമാക്കിയാല്‍ മതി. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പോലെയുള്ള സുരക്ഷാ ഫീച്ചറുകള്‍ എല്ലാ വേര്‍ഷനിലും തുടരും.

TAGS :
Next Story