Quantcast

ഷവോമിക്ക് ഇന്ത്യൻ വിപണി വിഹിതത്തിൽ കനത്ത നഷ്ടം

MediaOne Logo

Web Desk

  • Published:

    25 Jan 2022 4:03 PM GMT

ഷവോമിക്ക് ഇന്ത്യൻ വിപണി വിഹിതത്തിൽ കനത്ത നഷ്ടം
X

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ കഴിഞ്ഞ പതിനേഴ് വർഷത്തോളം ഒന്നാം സ്ഥാനം നിലനിർത്തുന്ന ചൈനീസ് കമ്പനി ഷവോമിക്ക് രാജ്യത്തെ വിപണി വിഹിതത്തിൽ അപ്രമാദിത്യം നഷ്ടപ്പെടുന്നു. 2020 ഒന്നാം പാദം മുതലുള്ള കണക്കനുസരിച്ച് എട്ട് ശതമാനമാണ് കമ്പനിക്ക് വിപണി വിഹിതത്തിലുള്ള നഷ്ടം.

കൗണ്ടർ പോയിന്റ് റിസർച് പുറത്ത് വിട്ട വിവരങ്ങൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 29 ശതമാനം വിപണി വിഹിതമാണ് ഷവോമി രേഖപ്പെടുത്തിയത്. ഇതിനു ശേഷം വിപണി വിഹിതത്തിന്റെ സൂചിക താഴേക്കാണ്. വിപണി വിഹിതത്തില്‍ ഇടിവുണ്ടായെങ്കിലും ഇന്ത്യന്‍ വിപണിയിലെ ആധിപത്യം നിലനിര്‍ത്താന്‍ ഷവോമിക്ക് സാധിച്ചു.




ആഗോള ചിപ്പ് ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ചില ബ്രാന്‍ഡുകള്‍ ചൈനീസ് ചിപ്പ് നിര്‍മാതാക്കളായ യുണിസോകിന്റെ പ്രൊസസര്‍ ചിപ്പുകള്‍ ഉപയോഗിച്ച് എന്‍ട്രി ലെവല്‍ സ്മാർട്ട്ഫോണുകൾ വിപണിയിലിറക്കിയിരുന്നു. എന്നാല്‍ വിതരണ ശ്രുംഖലയിലെ പ്രശ്‌നങ്ങള്‍ മൂലം ഷവോമിക്ക് ഇതിന് സാധിച്ചില്ല. 2021 ല്‍ പുറത്തിറങ്ങിയ 6000 രൂപയില്‍ താഴെ വിലയുള്ള പത്ത് ഫോണുകളില്‍ രണ്ടും യുണിസോക് പ്രൊസസര്‍ ഉപയോഗിച്ചവയാണെന്ന് ഗവേഷണ സ്ഥാപനമായ ടെക്കാര്‍ക്ക് പറയുന്നു.

News Summary : Xiaomi loses huge 8% market share in India in 2 years

TAGS :
Next Story