Quantcast

പോസിറ്റീവാകട്ടെ, നെഗറ്റീവാകട്ടെ; യൂട്യൂബ് കമൻറ് വായിക്കാം, നൂറു ഭാഷകളിൽ

ഒരോ കമൻറിന് താഴെയുമുള്ള ബട്ടണിൽ അമർത്തിയാൽ ഭാഷാന്തരം ചെയ്യാം

MediaOne Logo

Web Desk

  • Published:

    15 Sep 2021 1:10 PM GMT

പോസിറ്റീവാകട്ടെ, നെഗറ്റീവാകട്ടെ; യൂട്യൂബ് കമൻറ് വായിക്കാം, നൂറു ഭാഷകളിൽ
X

പോസിറ്റീവാകട്ടെ, നെഗറ്റീവാകട്ടെ യൂട്യൂബ് വിഡിയോകൾക്ക് കീഴിലുള്ള കമൻറുകൾ ഇനി നൂറു ഭാഷകളിൽ വായിക്കാം. ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ഡച്ച്, ഫ്രഞ്ച്, ജർമൻ, റഷ്യൻ, മാൻഡരിൻ തുടങ്ങീ 100 ഭാഷകളിലാണ് ഈ സൗകര്യം ലഭിക്കുക. ഓരോ കമൻറിനും കീഴിലുള്ള ബട്ടണിലൊന്ന് അമർത്തുകയേ വേണ്ടൂ, കമൻറ് മറ്റു ഭാഷകളിൽ വായിക്കാം.

യൂട്യൂബിന്റെ മൊബൈൽ ആപ് ഉപഭോക്താക്കൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. ആൻഡ്രോയിഡിലും ഐ.ഓ.എസ്സിലും ഈ ഫീച്ചർ ലഭ്യമാകുമെന്ന് യൂട്യൂബ് ട്വിറ്റർ വഴി അറിയിച്ചു.

നിങ്ങളുടെ നേറ്റീവായി സെറ്റ് ചെയ്ത ഭാഷയിലേക്കാണ് കമൻറ് ഭാഷാന്തരം ചെയ്യാനാവുക. ഉദാഹരണം: ഇംഗ്ലീഷാണ് നോറ്റീവ് ഭാഷയെങ്കിൽ മറ്റു ഭാഷകളിലെ കമൻറുകളൾക്ക് താഴെ 'ട്രാൻസലേറ്റ് ടു ഇംഗ്ലീഷ്' എന്ന് കാണിക്കുന്നിടത്ത് ക്ലിക്ക് ചെയ്താൽ ഇംഗ്ലീഷിൽ വായിക്കാനാകും.

ലൈക്ക്, ഡിസ്‌ലൈക്ക്, കമൻറ് ബട്ടണുകൾക്ക് മുകളിലായിട്ടാണ് ഈ സൗകര്യം കാണുക. എല്ലാ കമൻറുകളിലും തനിയോ ഭാഷാന്തരം നടക്കില്ല.

ആപ്പിന് ആഗോളതലത്തിൽ റീച്ച് സൃഷ്ടിക്കാനാണ് ഈ മാറ്റം. ഇതുവഴി ഇതര ഭാഷാ വിഡിയോകളിലെ കമൻറ് സെക്ഷനിൽ നടക്കുന്നത് മറ്റു ഭാഷ സംസാരിക്കുന്നവർക്ക് മനസ്സിലാക്കാനാകും. മിക്ക വിഡിയോകളും സബ്‌ടൈറ്റിൽ സഹിതമാണ് പുറത്തിറങ്ങുന്നത്. അതിനാൽ അവയ്ക്ക് പലയിടങ്ങളിലെ ജനങ്ങളെ ആകർഷിക്കാൻ കഴിയുന്നുണ്ട്. മൊബൈൽ ആപ്പിനൊപ്പം യൂട്യൂബ് വെബിനും കമൻറ് ഭാഷാന്തരം ചെയ്യാനുള്ള സൗകര്യം ലഭ്യമാണെന്ന് റിപ്പോർട്ടുണ്ട്.

നേരത്തെ ചില ഉപഭോക്താക്കൾക്ക് വിഡിയോ തലക്കെട്ടും വിവരണങ്ങളും ബ്രൗസ് ചെയ്യുമ്പോൾ തന്നെ പരിഭാഷപ്പെടുത്തി നൽകിയിരുന്നു. ഇത് പുതിയ ഉള്ളടക്കം കണ്ടെത്താൻ അവരെ സഹായിച്ചെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്.

TAGS :
Next Story