ലോക സമ്പന്ന പട്ടികയിൽ ജെഫ് ബെസോസിനെ മറികടന്ന് സക്കർബർഗ്; ഒന്നാമൻ മസ്‌ക് തന്നെ
ബ്ലൂംബേർഗ് ബില്യണേർസാണ് പട്ടിക പുറത്ത് വിട്ടത്.

ന്യൂയോർക്ക്: ലോകത്തിലെ ഏറ്റവും ധനികരായ വ്യക്തികളുടെ പട്ടിക പുറത്ത് വരുമ്പോൾ രണ്ടാം സ്ഥാനത്തായിരുന്ന ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ മറികടന്ന് മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ബ്ലൂംബേർഗ് ബില്യണേർസാണ് പട്ടിക പുറത്ത് വിട്ടത്. സക്കർബർഗിന്റെ ആസ്തി 212 ബില്യൺ ഡോളറായി ഉയർന്നതോടെയാണ് ഈ മാറ്റം. അതേ സമയം, ജെഫ് ബെസോസിന്റെ ആസ്തി 209 ബില്ല്യൺ ഡോളറായി തുടരുന്നു.
ബ്ലുംബേർഗ് പ്രസിദ്ധീകരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച സക്കർബർഗിന് 864 മില്യൺ ഡോളറിന്റെ നേട്ടമുണ്ടായപ്പോൾ ബെസോസിന് 2.90 ബില്യൺ നഷ്ടപ്പെടുകയാണുണ്ടായത്. മെറ്റയുടെ ഓഹരികളിൽ കഴിഞ്ഞ മാസം 16% വർധനവുണ്ടായതാണ് സക്കർബർഗിന് ഗുണം ചെയ്തത്. അതേകാലയളവിൽ വെറും 6.33% വർധനവ് മാത്രമാണ് ആമസോൺ ഓഹരിയിലുണ്ടായ വർധനവ്.
പട്ടികയിലെ ആദ്യ മൂന്ന് ശതകോടീശ്വരന്മാരിൽ സക്കർബർഗിന് മാത്രമാണ് വലിയ നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുള്ളു. 4.63 ബില്യണാണ് ഈ വർഷം മെറ്റ സിഇഒ നേടിയത്.
ടെസ്‌ലയുടേയും സ്‌പേസ്എക്‌സിന്റെയും സിഇഒ ഇലോൺ മസ്‌കാണ് പട്ടിയിൽ വീണ്ടും ഒന്നാം സ്ഥാനത്ത്. 331 ബില്ല്യൺ ഡോളറാണ് മസ്‌കിന്റെ ആസ്തി.
Adjust Story Font
16

