Quantcast

സൂപ്പര്‍ മാരിയോ ഇനി ആന്‍ഡ്രോയിഡിലും

MediaOne Logo

Trainee

  • Published:

    17 Oct 2017 10:38 PM GMT

സൂപ്പര്‍ മാരിയോ ഇനി ആന്‍ഡ്രോയിഡിലും
X

സൂപ്പര്‍ മാരിയോ ഇനി ആന്‍ഡ്രോയിഡിലും

ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡൌണ്‍ലോഡ് ചെയ്യാനാവുമ്പോള്‍ അറിയിക്കാനും ഗൂഗ്ള്‍ പ്ലേയില്‍ രെജിസ്ട്രേഷനു മുന്‍പ് തന്നെ അവസരമൊരുക്കിയിട്ടുണ്ട്

സൂപ്പര്‍ മാരിയോ ഇനി ആന്‍ഡ്രോയിഡിലും. പുതിയ മാരിയോ ഗെയിം ഒരു കൈകൊണ്ട് കളിക്കാവുന്ന രീതിയിലാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്. മുന്‍പോട്ടുള്ള ദിശയിലേക്ക് കൈകൊണ്ട് ചാടിക്കുന്നതിനനുസരിച്ച് മാരിയോ ചാലുകളിലൂടെ മുന്നോട്ട് ചലിക്കുന്ന തരത്തിലാണ് ഗെയിം സെറ്റ് ചെയ്തിരിക്കുന്നത്.

ആന്‍ഡ്രോയിഡില്‍ സൂപ്പര്‍മാരിയോ എന്ന ആന്‍ഡ്രോയിഡ് യൂസേഴ്സിന്‍റെ കാത്തിരിപ്പാണ് ഇവിടെ അവസാനിക്കാന്‍ പോകുന്നത്. ഇതിന്‍റെ ആദ്യശ്രമം എന്ന നിലയില്‍ ആപ്പിള്‍ ഐഒഎസില്‍ പരീക്ഷിച്ചതിന് ശേഷമേ ആന്‍ഡ്രോയിഡില്‍ എത്തുകയുള്ളൂ. ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡൌണ്‍ലോഡ് ചെയ്യാനാവുമ്പോള്‍ അറിയിക്കാനും ഗൂഗ്ള്‍ പ്ലേയില്‍ രെജിസ്ട്രേഷനു മുന്‍പ് തന്നെ അവസരമൊരുക്കിയിട്ടുണ്ട്. മാരിയോ ഗെയിം നിര്‍മിച്ച നിന്‍ടെന്‍ഡോ ഡിസംബര്‍ 30ന് ട്വിറ്ററിലൂടെ അറിയിച്ചതാണ് ഇക്കാര്യം. യൂസര്‍ തൊടുന്നതിനനുസരിച്ച് മാരിയോയുടെ പെരുമാറ്റവും വിത്യസ്ഥമാണ്.

Next Story