Quantcast

വീഡിയോ കോളിങ് സംവിധാനവുമായി വാട്സ്ആപ്

MediaOne Logo

admin

  • Published:

    14 March 2018 5:26 PM GMT

വീഡിയോ കോളിങ് സംവിധാനവുമായി വാട്സ്ആപ്
X

വീഡിയോ കോളിങ് സംവിധാനവുമായി വാട്സ്ആപ്

വീഡിയോ കോളിങ് സംവിധാനമുള്ള നിരവധി ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിലവിലുണ്ട്. ഏറ്റവുമൊടുവില്‍ വാട്സ്ആപും വീഡിയോ കോളിങ് അവതരിപ്പിക്കുകയാണ്.

വീഡിയോ കോളിങ് സംവിധാനമുള്ള നിരവധി ആന്‍ഡ്രോയിഡ് ആപ്പുകള്‍ നിലവിലുണ്ട്. ഏറ്റവുമൊടുവില്‍ വാട്സ്ആപും വീഡിയോ കോളിങ് അവതരിപ്പിക്കുകയാണ്. നിലവില്‍ ആപിന്റെ ബീറ്റ പതിപ്പിലാണ് (v2.16.80) വീഡിയോ കോളിങ് പരീക്ഷണം നടക്കുന്നത്. വാട്സ്ആപിലെ കോള്‍ ബട്ടനില്‍ നിന്നു തന്നെയാണ് വീഡിയോ കോളിങിനുള്ള സംവിധാനവും ഒരുക്കിയിരിക്കുന്നത്. പക്ഷേ ഇത് ഉപഭോക്താക്കള്‍ക്ക് പ്രവര്‍ത്തനക്ഷമമായിട്ടില്ല. ഗൂഗിള്‍ പ്ലെയുടെ ബീറ്റ ടെസ്റ്റിങ് പ്രോഗ്രാമില്‍ നിന്നുള്ളവര്‍ക്കാണ് ഈ ആപ് നിലവില്‍ ലഭ്യമാകുക. ബീറ്റ പതിപ്പില്‍ കോള്‍ ബട്ടനില്‍ അമര്‍ത്തിയാല്‍ വോയിസ്, വീഡിയോ കോളിനുള്ള ഓപ്ഷന്‍ ലഭിക്കും. ഉടന്‍ തന്നെ ഉപഭോക്താക്കളിലേക്ക് വീഡിയോ കോളിങ് സംവിധാനം എത്തിക്കാന്‍ കഴിയുമെന്നാണ് വാട്സ്ആപ് അധികൃതര്‍ പറയുന്നത്.

TAGS :
Next Story