Quantcast

ജിയോയെ പിടിച്ചുകെട്ടാന്‍ എയര്‍ടെല്‍; 90 ദിവസം അണ്‍ലിമിറ്റഡ് 4ജി

MediaOne Logo

Alwyn K Jose

  • Published:

    25 March 2018 12:38 PM GMT

ജിയോയെ പിടിച്ചുകെട്ടാന്‍ എയര്‍ടെല്‍; 90 ദിവസം അണ്‍ലിമിറ്റഡ് 4ജി
X

ജിയോയെ പിടിച്ചുകെട്ടാന്‍ എയര്‍ടെല്‍; 90 ദിവസം അണ്‍ലിമിറ്റഡ് 4ജി

എതിരാളികളുടെ അടിത്തറയിളക്കുന്ന വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് അവതരിച്ച ജിയോ 4ജിയെ പിടിച്ചുകെട്ടാന്‍ എയര്‍ടെല്‍ എത്തുന്നു.

എതിരാളികളുടെ അടിത്തറയിളക്കുന്ന വമ്പന്‍ ഓഫറുകളുമായി റിലയന്‍സ് അവതരിച്ച ജിയോ 4ജിയെ പിടിച്ചുകെട്ടാന്‍ എയര്‍ടെല്‍ എത്തുന്നു. ജിയോയുടെ വെല്‍കം ഓഫറായിരുന്നു മൂന്നു മാസത്തേക്ക് പരിധികളില്ലാത്ത 4ജി ഇന്റര്‍നെറ്റ് സേവനം എന്നത്. ഇത് കേട്ടതോടെ സൌജന്യ ജിയോ സിം വാങ്ങാനായി റിലയന്‍സ് സ്റ്റോറുകള്‍ക്ക് മുമ്പില്‍ വന്‍ നിര പ്രത്യക്ഷപ്പെട്ടു. പലപ്പോഴും ക്യൂവില്‍ നിന്ന് സിം കിട്ടാതെ നിരാശരായി മടങ്ങിയവര്‍ നൂറു കണക്കിനാളുകള്‍ ആയിരുന്നു. എങ്കിലും അവര്‍ വാശിയോടെ അടുത്ത ദിവസവും ക്യൂവില്‍ ഇടംപിടിച്ചു ജിയോ സിം സ്വന്തമാക്കി. എന്നാല്‍ ഉപഭോക്താക്കള്‍ കൂടിയതോടെ ജിയോയുടെ വേഗത ഗണ്യമായി കുറഞ്ഞു. നഗരങ്ങളിലെ മിക്ക ടവറുകള്‍ക്ക് കീഴിലും 1 mbps പോലും വേഗതയില്ലാതായി. ജിയോയ്ക്കെതിരെ ദേശീയ ഉപഭോക്തൃ ഫോറത്തില്‍ പരാതികള്‍ കുമിഞ്ഞുകൂടുകയാണ്.

ജിയോയുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുകയെന്നത് അസാധ്യമാകുകയും ചെയ്ത സാഹചര്യത്തിലാണ് വമ്പന്‍ ഓഫറുമായി കളംപിടിക്കാന്‍ എയര്‍ടെല്‍ എത്തുന്നത്. ജിയോയെ പോലെ 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി സേവനമാണ് എയര്‍ടെല്‍ വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ താരതമ്യേന വന്‍ നിരക്കുകുറവാണ് എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 1494 രൂപയുടെ ഓഫര്‍ റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 90 ദിവസത്തെ കാലാവധിയില്‍ അണ്‍ലിമിറ്റഡ് 4ജി സേവനം ഉപയോഗിക്കാന്‍ കഴിയും. ജിയോയ്ക്ക് 1 mbps വേഗത പോലുമില്ലാത്തിടത്ത് എയര്‍ടെല്ലിന് 6 mbps വരെ വേഗത ലഭിക്കുന്നുവെന്നത് അവര്‍ക്ക് ഗുണമാകും. നിലവിലെ 4ജി ഉപഭോക്താക്കള്‍ക്കും പുതിയ അംഗങ്ങള്‍ക്കും ഈ ഓഫര്‍ ലഭ്യമാകും. നിലവിലെ സ്‍മാര്‍ട്ട്ഫോണുകളില്‍ 4ജി ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ വളരെ വേഗം ഡാറ്റ അവസാനിക്കുമെന്ന തത്വത്തിലൂന്നിയാണ് 90 ദിവസത്തെ അണ്‍ലിമിറ്റഡ് 4ജി ഓഫറുമായി എയര്‍ടെല്‍ വരുന്നതെന്ന് ഭാരതി എയര്‍ടെല്‍ ഓപ്പറേഷന്‍ ഡയറക്ടര്‍ അജയ് പുരി പറഞ്ഞു. ഈ ഓഫര്‍ സ്വീകരിച്ചാല്‍ ഡാറ്റ തീരുമെന്ന ഭയമില്ലാതെ പരിധികളില്ലാതെ 4ജി സേവനം ആസ്വദിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഡല്‍ഹിയില്‍ മാത്രമാണ് ഈ ഓഫറെങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ എയര്‍ടെല്ലിന്റെ മറ്റു 4ജി സര്‍ക്കിളുകളിലേക്ക് ഈ ഓഫറെത്തും.

TAGS :
Next Story