Quantcast

2ജി,3ജി നെറ്റ്‍വര്‍ക്കുകളില്‍ സൌജന്യ പെരുമഴയുമായി ബിഎസ്എന്‍എല്‍

MediaOne Logo

Damodaran

  • Published:

    23 April 2018 1:58 PM GMT

2ജി,3ജി നെറ്റ്‍വര്‍ക്കുകളില്‍ സൌജന്യ പെരുമഴയുമായി ബിഎസ്എന്‍എല്‍
X

2ജി,3ജി നെറ്റ്‍വര്‍ക്കുകളില്‍ സൌജന്യ പെരുമഴയുമായി ബിഎസ്എന്‍എല്‍

കേരളം., ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമായ ബിഎസ്എന്‍എല്‍‌ ജനുവരിയില്‍ സൌജന്യ വോയ്സ് ടാരിഫ് പദ്ധതികള്‍


4ജിയോടെ വമ്പന്‍ ഓഫറുകളുമായി മൊബൈല്‍ ലോകം വാഴാനുള്ള റിലയന്‍സ് ജിയോയെ പ്രതിരോധിക്കാന്‍ കൂടുതല്‍ മികച്ച പ്ലാനുകള്‍ ബിഎസ്എന്‍എല്‍ ആവിഷ്കരിക്കുന്നു. 4ജി നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുന്നവര്‍ക്ക് സൌജന്യ കോള്‍ ആണ് ജിയോയുടെ വാഗ്ദാനമെങ്കില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രയോഗത്തിലുള്ള 2ജി, 3ജി നെറ്റ്‍വര്‍ക്ക് ഉപയോക്താക്കളെയാണ് ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്. വരുന്ന ജനുവരിയോടെ 2ജി, 3ജി നെറ്റ്‍വര്‍ക്കുകളില്‍ സൌജന്യ കോള്‍ സംവിധാനം നടപ്പിലാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അനുപം ശ്രീവാസ്തവ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ജിയോയുടെ കടന്നുവരവോടെ വിപണിയിലുണ്ടാകുന്ന മാറ്റങ്ങള്‍ ബിഎസ്എന്‍എല്‍ നിരീക്ഷിച്ചു വരികയാണെന്നും പുതിയ വാഗ്ദാനങ്ങളുടെ ഭാഗമായി ആജീവനാന്ത സൌജന്യ കോള്‍ സംവിധാനം ജനുവരി മുതല്‍ നടപ്പില്‍ വരുത്താനാണ് ലക്ഷ്യമിടുന്നതെന്നും ശ്രീവാസ്തവ പറഞ്ഞു.

കേരളം., ഹിമാചല്‍ പ്രദേശ്, ഹരിയാന, ഒഡീഷ, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ശക്തമായ സാന്നിധ്യമായ ബിഎസ്എന്‍എല്‍‌ ജനുവരിയില്‍ സൌജന്യ വോയ്സ് ടാരിഫ് പദ്ധതികള്‍ പ്രഖ്യാപിക്കും. ജിയോയുടെ അടിസ്ഥാന താരിഫായ 149 രൂപയില്‍ താഴെയാണിത്. വീട്ടില്‍ ബ്രോഡ് ബാന്‍റ് കണക്ഷനുള്ള ബിഎസ്എന്‍എല്‍ മൊബൈല്‍ ഉപയോക്താക്കള്‍ക്കും പദ്ധതി ലഭ്യമാകും.

TAGS :
Next Story