Quantcast

ഇനി ഫേസ്ബുക്കില്‍ ഇന്റര്‍നെറ്റില്ലാതെ വീഡിയോ കാണാം !

MediaOne Logo

Alwyn K Jose

  • Published:

    23 April 2018 11:31 AM IST

ഇനി ഫേസ്ബുക്കില്‍ ഇന്റര്‍നെറ്റില്ലാതെ വീഡിയോ കാണാം !
X

ഇനി ഫേസ്ബുക്കില്‍ ഇന്റര്‍നെറ്റില്ലാതെ വീഡിയോ കാണാം !

ഗൂഗിളിന്റെ വീഡിയോ ഷെയറിങ് വെബ്സൈറ്റായ യുട്യൂബ് അവതരിപ്പിച്ച ഓഫ്‍ലൈന്‍ സംവിധാനം ഇനി ഫേസ്‍ബുക്കും അവതരിപ്പിച്ചു.

ഗൂഗിളിന്റെ വീഡിയോ ഷെയറിങ് വെബ്സൈറ്റായ യുട്യൂബ് അവതരിപ്പിച്ച ഓഫ്‍ലൈന്‍ സംവിധാനം ഇനി ഫേസ്‍ബുക്കിലും ലഭ്യം. ഫേസ്ബുക്ക് ആപ്പ് ഉപയോഗിച്ചാണ് വീഡിയോകള്‍ ഓഫ്‍ലൈനായി കാണാനുള്ള അവസരമുള്ളത്. ഫേസ്‍ബുക്കിന്റെ ഏറ്റവും പുതിയ ആന്‍ഡ്രോയ്ഡ് ആപ്പിലാണ് ഈ സംവിധാനമുള്ളത്. ഇന്റര്‍നെറ്റ് കണക്ഷനുള്ള സമയത്ത് ഉപഭോക്താവിന് ആവശ്യമുള്ള വീഡിയോകള്‍ ഓഫ്‍ലൈന്‍ സംവിധാനത്തിലേക്ക് സേവ് ചെയ്യാന്‍ കഴിയും. ഇങ്ങനെ സേവ് ചെയ്ത വീഡിയോകള്‍ പിന്നീട് ഇന്റര്‍നെറ്റ് ഇല്ലാതിരിക്കുമ്പോഴും കാണാന്‍ കഴിയുമെന്നതാണ് സവിശേഷത. ഒരു വീഡിയോയുടെ ഡ്രോപ് ഡൌണിലാണ് സേവ് വീഡിയോ എന്ന ബട്ടനുള്ളത്. ഇങ്ങനെ സേവ് ചെയ്യുന്ന വീഡിയോ ഉപഭോക്താവിന് എത്ര തവണ വേണമെങ്കിലും കാണാന്‍ കഴിയും. സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളുടെ കാര്യത്തില്‍ മൂന്നാംസ്ഥാനത്താണെങ്കിലും ഇന്റര്‍നെറ്റ് ലഭ്യതയുടെയും വേഗത്തിന്റെയും കാര്യത്തില്‍ ഇന്ത്യ പിന്നിലാണെന്ന വസ്തുത ഫേസ്ബുക്കിനും ഉപഭോക്താവിനും ഗുണമാകും.

TAGS :
Next Story