Quantcast

ദിവസം ഒരു ജിബി ഡാറ്റ, സൗജന്യ കോള്‍: ജിയോയെ പിടിക്കാന്‍ വൊഡാഫോണും 

MediaOne Logo

Rishad

  • Published:

    8 May 2018 5:39 PM GMT

ദിവസം ഒരു ജിബി ഡാറ്റ, സൗജന്യ കോള്‍: ജിയോയെ പിടിക്കാന്‍ വൊഡാഫോണും 
X

ദിവസം ഒരു ജിബി ഡാറ്റ, സൗജന്യ കോള്‍: ജിയോയെ പിടിക്കാന്‍ വൊഡാഫോണും 

റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന ഓഫര്‍  വെല്ലുവിളികളെ അതേ നാണയത്തില്‍ നേരിട്ട് വൊഡാഫോണും

റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന ഓഫര്‍ വെല്ലുവിളികളെ അതേ നാണയത്തില്‍ നേരിട്ട് വൊഡാഫോണും. ഇന്നലെയാണ് വൊഡാഫോണ്‍ പുതിയ ഓഫര്‍ പുറത്തിറക്കിയത്. 303 രൂപക്കാണ് ജിയോ പ്രൈം ഓഫറെങ്കില്‍ വൊഡാഫോണിന്‍റെത് വില ഇത്തിരി കൂടുതലാണ്. 346 രൂപയ്ക്കാണ് ഒരു ജിബി ഡാറ്റ, സൗജന്യ കോള്‍, എസ്എംഎസ് എന്നിവ വൊഡാഫോണ്‍ നല്‍കുന്നത്. ജിയോയും വാഗ്ദാനം ചെയ്യുന്നത് ഇതേ ആനുകൂല്യങ്ങളാണ്. 28 ദിവസമാണ് കാലാവധി.

മാര്‍ച്ച് പതിനൊന്ന് വരെയാണ് ഈ ഓഫറിനായി വൊഡാഫോണ്‍ പരിധി നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ പ്രൈം മെമ്പര്‍ഷിപ്പ്‌ എന്ന പേരില്‍ വൊഡാഫോണ്‍ ചാര്‍‌ജൊന്നും ഈടാക്കുന്നില്ല. 99 രൂപയുടെ പ്രൈം അംഗത്വത്തോട് കടെ 303 രൂപയുടെ ഓഫര്‍ അടുത്തിടെയാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. പിന്നാലെ മറ്റു കമ്പനികളും വിവിധ ഓഫറുകളുമായി രംഗത്തെത്തുകയായിരുന്നു. എയര്‍ടെലാണ് ആദ്യം ഇത്തരത്തിലൊരു ഓഫര്‍ പുറത്തിറക്കിയത്.

ജിയോയുടെ വരവോടെ കടുത്ത മത്സരമാണ് ടെലകോം രംഗത്തുള്ളതെന്ന് എയര്‍ടെല്‍ മേധാവി വ്യക്തമാക്കിയിരുന്നു. 145 രൂപക്ക് 14 ജിബി ഡാറ്റ 14 ദിവസത്തേക്കാണ് എയര്‍ടെല്‍ പുറത്തിറക്കിയ ഒരു ഓഫര്‍.

TAGS :
Next Story